News

കാഴ്ചവൈകല്യമുള്ള അധ്യാപകന്റെ ക്ലാസില്‍ ഡാന്‍സ്! മൂന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ചെന്നൈ: കാഴ്ചവൈകല്യമുള്ള അധ്യാപകന്‍ ക്ലാസ് എടുക്കവെ ഡാന്‍സ് കളിച്ച മൂന്ന് വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. തമിഴ്‌നാട് പുതുച്ചത്രത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്.

അധ്യാപക രക്ഷാകര്‍തൃസംഘടന നല്‍കിയ പരാതിയിലാണ് പ്രധാനാധ്യാപകന്‍ നടപടിയെടുത്തത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കാഴ്ചവൈകല്യമുള്ള അധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ മൂന്നു പേരും അധ്യാപകന്റെ മുന്നിലെത്തി നൃത്തം ചെയ്യുകയായിരുന്നു.

അധ്യാപകനെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചതോടെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെയാണ് വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button