27.6 C
Kottayam
Sunday, June 7, 2026

റൈസ് കുക്കറിനെ കല്യാണം കഴിച്ച് യുവാവ്! നാലു ദിവസങ്ങള്‍ക്കു ശേഷം വിവാഹമോചനം

Must read

ഇന്‍ഡോനേഷ്യയില്‍ റൈസ് കുക്കറിനെ കല്യാണം കഴിച്ച് യുവാവ്. ഖോയ്‌റുല്‍ അനാം എന്ന യുവാവാണ് റൈസ് കുക്കറിനെ വിവാഹം കഴിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. നിയമാനുസൃതമായായിരുന്നു വിവാഹം. എന്നാല്‍, നാല് ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ റൈസ് കുക്കറിനെ വിവാഹമോചനം നടത്താന്‍ തീരുമാനിച്ചു. ഇതും നിയമം അനുസരിച്ച് തന്നെ.

ഖൊയ്‌റുല്‍ അനാം തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവാഹത്തിന്റെ വിശേഷം അറിയിച്ചത്. ചില ചിത്രങ്ങളും ഇയാള്‍ പങ്കുവച്ചു. ഖൊയ്‌റുലിനെ വെള്ള വസ്ത്രമണിഞ്ഞും റൈസ് കുക്കറിനെ തട്ടമിട്ട് ഒരുക്കിയ നിലയിലുമാണ് കല്യാണ ചിത്രങ്ങളില്‍ കാണുന്നത്. നിക്കാഹും ഒപ്പിടലുമൊക്കെ ചിത്രങ്ങളിലുണ്ട്. നല്ല പാചകക്കാരി ആയതിനാലാണ് റൈസ് കുക്കറിനെ വിവാഹം ചെയ്തതെന്ന് ഇയാള്‍ പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചിരുന്നു.

എന്നാല്‍, നാല് ദിവസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇയാള്‍ വിവാഹം വേര്‍പെടുത്താന്‍ തീരുമാനിച്ചു. തന്റെ ‘ഭാര്യക്ക്’ അരി മാത്രമേ പാചകം ചെയ്യാനാവൂ എന്ന് മനസ്സിലാക്കിയതോടെയാണ് ഇയാള്‍ വിവാഹമോചനം തേടിയത്. ടിക്ടോക്ക് കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായ ഖൊയ്‌റുല്‍ ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം ഒരു പ്രവൃത്തി നടത്തിയതെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week