KeralaNews

ബ്ലാക്ക് ഫംഗസ് ഭീതിയില്‍ കോഴിക്കോട്; മൂന്നു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ഭീതിയില്‍ കോഴിക്കോട്. മൂന്നുപേരാണ് ജില്ലയില്‍ പുതിയതായി ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേര്‍ മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലുമാണ്.

കണ്ണൂര്‍ എടക്കര സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസമാക്കാരനുമായ ഒരാള്‍ക്കാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായതിനാല്‍ മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലാണ് ചികിത്സ തുടരുന്നത്. ഇതിന് പുറമേ ഞായറാഴ്ച മറ്റൊരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 12 ആയി.

ഞായറാഴ്ച സ്വകാര്യ ആശുപത്രിയില്‍ എത്തിയയാള്‍ക്കും രോഗം പിടിപെട്ടു. ഇതോടെ ഇവിടെ ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി. നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും ഒരാള്‍ ചികിത്സയിലുണ്ട്. ഇതോടെ കോഴിക്കോട്ട് 16 പേര്‍ ബ്ലാക്ക് ഫംഗസ് ചികിത്സയിലുണ്ട്.

ബ്ലാക്ക് ഫംഗസിന് നല്‍കുന്ന ലൈപോ സോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് 20 വയല്‍ കൂടി എത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളജ് ഇഎന്‍ടി വിഭാഗം മേധാവി ഡോ.സുനില്‍ കുമാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുള്ളവര്‍ക്ക് നല്‍കാനുള്ള മരുന്നുകള്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ മരുന്ന് അടുത്ത ദിവസം എത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button