News
വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഗ്രാമവാസികള്‍
ലക്‌നൗ: കൊവിഡ് വാക്‌സിനേഷന്‍ കുത്തിവയ്പ്പില്‍ നിന്ന് രക്ഷപ്പെടാന്‍ നദിയില്‍ ചാടി ഗ്രാമവാസികള്‍. രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുമ്പോഴാണ് ഉത്തര്‍പ്രദേശിലെ ബാരബങ്കില്‍ ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുത്തിവയ്പ്പിനായി ആരോഗ്യപ്രവര്‍ത്തകര്‍ ഗ്രാമത്തിലേക്ക് എത്തിയപ്പോഴാണ് ഒരുകൂട്ടമാളുകള്‍ സരയൂ നദിയിലേക്ക് ചാടിയത്. ഗ്രാമത്തിലെ ജനങ്ങള്‍ വാക്‌സിനേഷന് വിമൂഖത കാണിച്ചതോടെ ബോധവല്‍ക്കരണ ശ്രമവും പാളിയിരിക്കുകയാണ്.
വാക്സിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഗ്രാമവാസികള്‍ക്കിടയില്‍ പരന്നിരുന്നുവെന്നും വാക്‌സിന്‍ എന്ന പേരില്‍ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഇവര്‍ വിശ്വസിച്ചിരിക്കുന്നതെന്ന് രാംനഗര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News