തിരുവനന്തപുരം: ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഭീഷണിയില്‍ ഭയപ്പെടില്ല. പ്രത്യേക സുരക്ഷ ആവശ്യപ്പെടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വധ ഭീഷണിയില്‍ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തിരുവഞ്ചൂരിന് സുരക്ഷയൊരുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വധഭീഷണിക്കു പിന്നില്‍ ടിപി വധക്കേസ് പ്രതികളാണോയെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
ഭീഷണി ഗൗരവത്തോടെ കാണണം. മുന്‍ ആഭ്യന്തരമന്ത്രിക്കെതിരെ പോലും ഊമക്കത്ത് എഴുതാന്‍ ക്രിമിനലുകള്‍ ധൈര്യപ്പെടുകയാണ്. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്നും സതീശന്‍ ആരോപിച്ചു. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ജയിലില്‍ അടയക്കപ്പെട്ട പ്രതികളാവാം ഭീഷണിക്കത്തിനു പിന്നിലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News