24.9 C
Kottayam
Friday, June 5, 2026

ഒരു തളിക നിറയെ നോട്ടുകെട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, എസ്.യു.വി കാറിന്റെ താക്കോല്‍! സ്ത്രീധനം പ്രദര്‍ശിപ്പിച്ച് വരന്‍; വീഡിയോ

Must read

സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ക്രൂര പീഢനം അനുഭവിക്കുന്നതിന്റെയും പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതിന്റെയും വാര്‍ത്തകള്‍ രാജ്യത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തനിക്ക് ലഭിച്ച സ്ത്രീധനം വിവാഹ വേദിയില്‍ പ്രദര്‍ശിപ്പിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ഷംലിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

41 ലക്ഷം രൂപയുടെ നോട്ടുകള്‍, സ്വര്‍ണാഭരണങ്ങള്‍, പാത്രങ്ങള്‍, ഒരു എസ്.യു.വി കാറിന്റെ താക്കോല്‍ എന്നിവയാണ് ഇയാള്‍ പ്രദര്‍ശനത്തിന് വച്ചത്. ഇരുപതു വയസ്സുള്ള വധു ശരീരം മുഴുവന്‍ സ്വര്‍ണംകൊണ്ടു മൂടി വിവാഹവേദിയില്‍ എത്തുന്നതും വീഡിയോയില്‍ കാണാം. കൂടാതെ തനിക്ക് ലഭിച്ച സ്ത്രീധനത്തെ കുറിച്ച് അഭിമാനത്തോടെ പൊങ്ങച്ചം പറയുന്ന യുവാവിനെയും കാണാം.

ഗുജറാത്തിലെ സൂറത്തിലെ വസ്ത്രവ്യാപാരികളുടെ കുടുംബത്തിലേതാണ് പെണ്‍കുട്ടി. കര്‍ണാടകയില്‍ വസ്ത്രവ്യാപാരിയാണ് സ്ത്രീധനം പ്രദര്‍ശിപ്പിച്ച വരന്‍. ഒരു കോടിയിലേറെ മൂല്യമുള്ള സാധനങ്ങളാണ് ഇയാള്‍ക്കു സ്ത്രീധനമായി ലഭിച്ചതെന്നും ഇതാണ് പ്രദര്‍ശിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

വീഡിയോ വൈറലായതോടെ സംഭവത്തില്‍ യുവാവിനും ഇരുകുടുംബങ്ങള്‍ക്കും എതിരെ നടപടി എടുക്കണമെന്ന് വിവിധകോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. ഇത്തരം പ്രദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ ദരിദ്രരായ അച്ഛന്‍മാര്‍ക്കു പെണ്‍മക്കളുടെ വിവാഹം നടത്താനാകില്ല. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

- Advertisement -

അതേസമയം സംഭവത്തില്‍ പോലീസും ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചതായി തന്‍ഭവന്‍ ഡിഎസ്പി അമിത് സക്സേന പറഞ്ഞു. മുന്‍പും പ്രദേശത്തു നിന്നും ഇത്തരം വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week