തൃശൂര്‍ : രോഗിയായ വീട്ടമ്മയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കി മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റിലായി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയായ വീട്ടമ്മയ്ക്കാണ് ജ്യൂസില്‍ അധിക ഡോസ് മരുന്ന് ചേര്‍ത്തു നല്‍കി മയക്കി യുവതി മാല പൊട്ടിച്ചത് .പടിയൂര്‍ നിലംപതി മേപ്പുറത്ത് കൊല്ലത്ത് വീട്ടില്‍ അന്‍സിയയാണ് (22) മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായത്
പാലക്കാട് ആലത്തൂര്‍ സ്വദേശി ലക്ഷ്മിയുടെ (57) ഒന്നേ കാല്‍ പവന്റെ മാല പൊട്ടിച്ച് ഒക്ടോബര്‍ 15ന് രാവിലെയാണ് പ്രതി കടന്നു കളഞ്ഞത്. ലക്ഷ്മിയുടെ സഹായിയായി ഒപ്പം കൂടി ജ്യൂസില്‍ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അധിക ഡോസ് ആയി നല്‍കുകയായിരുന്നു. ഒരുമാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് മെഡിക്കല്‍ കോളജ് എസ്‌ഐ എസ്.അരുണ്‍ ഷായുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News