രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യം! തിയേറ്ററുകളില്‍ ആളെ എത്തിക്കാന്‍ പുതിയ ഓഫറുകള്‍
ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. അണ്‍ലോക്കിങ് പ്രക്രിയയുടെ ഭാഗമായി അടുത്തഘട്ടത്തില്‍ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറക്കാന്‍ തീരുമാനമുണ്ട്. ഓഗസ്റ്റ് അവസാനത്തോടെയാണ് അടുത്തഘട്ട അണ്‍ലോക്ക് നടപടികള്‍ ആരംഭിക്കുക. അതിനുശേഷമാകും തീരുമാനമുണ്ടാകുക.
മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ഇടക്കിടെ അണുനശീകരണം നടത്തിയുമാകും സിനിമാ തിയേറ്ററുകള്‍ തുറക്കുക.
സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്‌ക്കെത്തിക്കാന്‍ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇളവുകളും നല്‍കിയേക്കുമെന്നാണ് ഇന്‍ഡസ്ട്രിയില്‍നിന്നുള്ളവര്‍ പറയുന്നത്. ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനംവരെ ഇളവുനല്‍കിയേക്കും. രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുന്നകാര്യവും പരിഗണനയിലുണ്ട്. ആദ്യ ആഴ്ചകളില്‍ ആരോഗ്യമേഖലയില്‍നിന്നുള്ളവര്‍ക്കും പോലീസുകാര്‍ക്കും സൗജന്യം അനുവദിക്കുന്നകാര്യവും മള്‍ട്ടിപ്ലക്‌സുകള്‍ പരിഗണിക്കുന്നുണ്ട്.