26.7 C
Kottayam
Wednesday, May 29, 2024

ഹരിയാനയിൽ ബി.ജെ.പി സര്‍ക്കാരിന് തിരിച്ചടി; 3 സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു, കേവലഭൂരിപക്ഷം നഷ്ടമായി

Must read

ചണ്ഡീഗഢ്: ലോക്സഭാ തിരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ ഹരിയാണയിലെ ബിജെപി സർക്കാരിനെ പ്രതിസന്ധിയിലാക്കി മൂന്ന് സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചു. ഇതോടെ ഇതോടെ 90 അം​ഗ നിയമസഭയിൽ ബിജെപി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.

കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ഹരിയാണ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായും എംഎൽഎമാർ അറിയിച്ചു. നിയമസഭയിൽ എൻഡിഎ സഖ്യസർക്കാരിന്റെ എംഎൽഎമാരുടെ എണ്ണം 42 ആയി കുറഞ്ഞു. കോൺ​ഗ്രസ് ഉൾപ്പെട്ട ഇന്ത്യ സഖ്യത്തിന് 34 എംഎൽഎമാർ ആണുള്ളത്.

ഹരയാണ കോൺ​ഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ, ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് എംഎൽഎമാർ തീരുമാനം വ്യക്തമാക്കിയത്. കർഷകരുടെ വിവിധ വിഷയങ്ങൾകൂടി പരി​ഗണിച്ചുകൊണ്ടാണ് തങ്ങളുടെ നീക്കമെന്നും അവർ പറഞ്ഞു. സഭയിൽ കേവലഭൂരിപക്ഷം ഇല്ലാതായതിനാൽ നയാബ് സിങ് സൈനി സർക്കാർ ഉടൻ രാജിവെക്കണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ ആവശ്യപ്പെട്ടു.

നേരത്തേ, മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെച്ചതിനുശേഷം നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാർ വന്നപ്പോൾ മുമ്പ് ബി.ജെ.പിക്ക് ജെ.ജെ.പി എംഎൽഎമാരുടെ പിന്തുണ നഷ്ടമായിരുന്നു. 10 എംഎൽഎമാർ ആണ് ജെജെപിക്കുള്ളത്. അതിനാൽ ജെജെപി എംഎൽഎമാരുടെ തീരുമാനം ഹരിയാണയിൽ നിർണായകമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week