സി.പി.ആര്‍ കൊടുത്തത് ബാത്‌റൂം സ്‌ക്രബര്‍ ഉപയോഗിച്ച്; ടി.വി സീരിയലിന് ട്രോള്‍ മഴ
ടെലിവിഷന്‍ സീരിയലുകളെ ട്രോള്‍ ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയാണ്. സീരിയലുകള്‍ മാത്രമല്ല, ചില സിനിമകളും ട്രോള്‍ ചെയ്യാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചിലരുടെ നിരീക്ഷണ പാടവം അതിശയിപ്പിക്കുന്നതാണ്. അത്തരത്തില്‍ ഒരു ടെലിവിഷന്‍ സീരിയലിന് സംഭവിച്ച അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.
അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കിടക്കുന്ന ഒരു രോഗിക്ക് ഡോക്ടര്‍ സിപിആര്‍ നല്‍കുകയാണ്. പക്ഷെ സിപിആര്‍ നല്‍കാന്‍ ഉപയോഗിക്കുന്നത് ബാത്റൂം സ്‌ക്രബര്‍ ആണെന്ന് മാത്രം. പക്ഷെ പ്രേക്ഷകരെ പറ്റിക്കുക അത്ര എളുപ്പമല്ല. ഇത് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കൂട്ടമായി ട്രോള്‍ ചെയ്യുകയാണ് ആളുകള്‍.
രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ചിരി നിര്‍ത്താ?ന്‍ പറ്റുന്നില്ലെന്നാണ് മിക്കവരും പറയുന്നത്. ദയവായി സീരിയല്‍ സംവിധായകര്‍ക്ക് മെഡിക്കല്‍ വിഷയങ്ങളില്‍ ക്ലാസ് എടുത്തു കൊടുക്കൂ എന്ന് പറയുന്നവരും ഉണ്ട്. തങ്ങളുടെ വീട്ടിലുള്ളവര്‍ സ്ഥിരമായി കാണുന്ന സീരിയലാണെന്നും പൈസ കുറവായതുകൊണ്ടാണെന്നും ഇതിനെ ന്യായീകരിക്കുന്നവരും ഉണ്ട്.