മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം:കോതമംഗലം നെല്ലിക്കുഴിയിൽ വെടിയേറ്റു മരിച്ച മാനസയുടെ മരണത്തിൽ മനം നൊന്ത് മരിക്കുന്നു എന്ന് കുറിപ്പ് എഴുതി യുവാവ് ആത്മഹത്യ ചെയ്തു.മലപ്പുറം ചങ്ങരകുളം മനക്കൽ കുന്ന് പരേതനായ പടിഞ്ഞാറയിൽ കോരൻ കുട്ടിയുടെ മകൻ വിനീഷ്(33)ആണ് തൂങ്ങി മരിച്ചത്.
മരണത്തിന് മറ്റ് കാരണങ്ങൾ ഇല്ലെന്നും
മാനസയുടെ മരണം ഏറെ ദുഃഖിതൻ ആക്കി എന്നും കുറിപ്പ് എഴുതിയിരുന്നു.
അമ്മയോടൊപ്പം ആണ് വിനീഷ് താമസിച്ചിരുന്നത്.വീട്ടിൽ തനിച്ച് ആയിരുന്നു. അവിവാഹിതനാണ് വിനീഷ്.
തന്റെ ഭരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ അതീവ ദുഃഖിതൻ ആക്കിയെന്നും ആണ് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരിയ്ക്കുന്നത്.അയൽവാസികൾ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ വിനീഷിൻ്റെ മൃതദേഹം കണ്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
അതേ സമയം മാനസയുടെ മൃതദേഹം സംസ്കരിച്ചു. കണ്ണൂർ നാറാത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ച ശേഷം പയ്യാമ്പലത്താണ് സംസ്കരിച്ചത്. മാനസയുടെ സഹോദരൻ അശ്വന്താണ് ചിതയ്ക്ക് തീകൊളുത്തിയത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെ സംസ്കാരം പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ നടന്നു.
മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങൾ ശനിയാഴ്ച എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രാത്രിയോടെയാണു സ്വദേശത്തേക്കു കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻ കണ്ണൂർ നാറാത്ത് സ്വദേശി ഡോ. പി.വി. മാനസയെ (24) വെടിവച്ചു കൊലപ്പെടുത്തിയ ശേഷം രഖിൽ സ്വയം വെടിവച്ചു മരിച്ചത്.