28.4 C
Kottayam
Tuesday, April 30, 2024

ഒളിംപിക് ഹോക്കി: ഇന്ത്യ സെമിയിൽ

Must read

ടോക്യോ:41 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക് ഹോക്കിയിൽ സെമി ഫൈനലിലെത്തി ഇന്ത്യ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്പ് 1980-ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ സെമിയിലെത്തിയത്.

കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഇന്ത്യ ലീഡെടുത്തു. ദിൽപ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. 16-ാം മിനിറ്റിൽ ഗുജ്റന്ത് സിങ്ങിലൂടെ ഇന്ത്യ ലീഡ് ഇരട്ടിയാക്കി. 45-ാം മിനിറ്റിൽ ഇയാൻ സാമുവൽ വാർഡിലൂടെ ബ്രിട്ടൻ ഒരു ഗോൾ തിരിച്ചടിച്ചു.

എട്ടു സ്വർണ മെഡലിന്റെ പ്രതാപമുള്ള ഇന്ത്യക്ക് കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും കണ്ണീർക്കഥയാണ് പറയാനുള്ളത്. 2018 ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്പിക്സിൽ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ പിന്നീടുള്ള അഞ്ചു വർഷം ഇന്ത്യയുടെ ജൈത്രയാത ആയിരുന്നു. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനം വരെ എത്തിനിൽക്കുന്നതാണ് ഇന്ത്യയുടെ മികവ്. രണ്ടു വർഷം മുമ്പ് ഓസ്ട്രേയിൻ പരിശീലകൻ ഗ്രഹാം റീഡ് ഇന്ത്യൻ ടീമിനൊപ്പം ചേർന്നതോടെ താരങ്ങളുടെ ആത്മവിശ്വാസം വർധിച്ചു.

ടോക്യോയിൽ മൻപ്രീതും സംഘവും മിന്നുന്ന ഫോമിലാണ്. രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ 7-1 ന് തകർന്നശേഷം ടീം ഐതിഹാസികമായി തിരിച്ചുവന്നു. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂൾ എ യിൽ രണ്ടാംസ്ഥാനക്കാരായാണ് ക്വാർട്ടറിൽ കടന്നത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീന വരെ ഇന്ത്യൻ കുതിപ്പിൽ തകർന്നു. അഞ്ചിൽ നാല് കളിയും ജയിച്ചാണ് ഇന്ത്യൻ സംഘം മുന്നേറിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week