29.3 C
Kottayam
Thursday, June 18, 2026

ബട്‌ലര്‍ നാട്ടിലേക്ക്‌ മടങ്ങുന്നു,രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി

Must read

ജയ്പൂര്‍: ഐപിഎല്‍ പ്ലേ ഓഫിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. പ്ലേ ഓഫ് മത്സരങ്ങള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ സേവനം ലഭിക്കില്ല. ഇംഗ്ലീഷ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറാണ് ബട്‌ലര്‍. താരം രണ്ട് സെഞ്ചുറികള്‍ ഇതുവരെ ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. നഷ്ടം രാജസ്ഥാന് മാത്രമല്ല സംഭവിക്കുക. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സംബന്ധിച്ചിടത്തോളവും പ്രശ്‌നമാണ്. 

തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്തയ്ക്ക് നഷ്ടമാവും. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ മൊയീന്‍ അലിയും കളിക്കുന്നുണ്ട്. വില്‍ ജാക്‌സ്, റീസെ ടോപ്ലി എന്നിവര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് വേണ്ടിയും കളിക്കുന്നുണ്ട്.

ലിയാം ലിവിംഗ്സ്റ്റണ്‍, ജോണി ബെയര്‍‌സ്റ്റോ, സാം കറന്‍ എന്നിവര്‍ പഞ്ചാബ് കിംഗ്‌സിനും കളിക്കുന്നു. ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ നാല് ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതുകൊണ്ടാണ് താരങ്ങളെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. മെയ് 22ന് പാകിസ്ഥാനെതിരെയാമ് ആദ്യ ടി20.

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ബട്‌ലര്‍ നയിക്കുന്ന ടീമില്‍ ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരും ഉള്‍പ്പെടുന്നു. ക്രിസ് വോക്‌സ്, ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടീമിലേക്ക് പരിഗണിക്കരുതെന്ന് സ്‌റ്റോക്‌സ് ആവശ്യപ്പെട്ടിരുന്നു. മെയ് 31ന് വിന്‍ഡീസിലേക്ക് പറക്കുന്ന ഇംഗ്ലണ്ട് ജൂണ്‍ 4ന് ബാര്‍ബഡോസില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെതിരെ നേരിടും.

- Advertisement -

ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജോനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, സാം കുറാന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്ലി, വില്‍ ജാക്ക്സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, മാര്‍ക്ക് വുഡ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

‘അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്; അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്; അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്; പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം...

കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ...

തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്തു; വാഹനം മറിഞ്ഞ് 75കാരി മരിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് തെരുവുനായ ശല്യം വന്‍ ഭീഷണിയാകുന്നു എന്ന വാര്‍ത്തകള്‍ക്ക് അടിവരയിട്ട് വീണ്ടുമൊരു ദാരുണ മരണം കൂടി. തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ തെരുവുനായ്ക്കള്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം...

Popular this week