27.4 C
Kottayam
Wednesday, October 9, 2024

പിറന്നാള്‍ ആഘോഷം കഴിഞ്ഞ്‌ മടങ്ങവേ കാർ നിയന്ത്രണം വിട്ടു, ഗാർഡ് റെയിൽ കാറിനുള്ളിലൂടെ തുളച്ച് കയറി;വിദ്യാര്‍ത്ഥി മരിച്ചു

Must read

ന്യൂഡല്‍ഹി: കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഗാർഡ് റെയിലിലേക്ക് ഇടിച്ച് കയറി വിദ്യാര്‍ത്ഥി മരിച്ചു. ഡല്‍ഹി സർവ്വകലാശാലയിലെ ഒന്നാം വർഷ ബിഎ വിദ്യാർത്ഥിയായ 19 കാരൻ ഐശ്വര്യ പാണ്ഡെയാണ് മരിച്ചത്. തന്‍റെ പത്തൊമ്പതാം ജന്മദിനം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. പാണ്ഡെ ഓടിച്ചിരുന്ന ഹ്യുണ്ടായ് വെന്യു കാർ സുരക്ഷാ വേലിയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡാർഡ് റെയിൽ കാറിനുള്ളിലൂടെ തുളച്ച് കയറി പിന്നിലേക്കെത്തി.

ഗുരുഗ്രാമിൽ വെച്ച് ജന്മദിനം ആഘോഷിച്ച ശേഷം തന്‍റെ നാല് സുഹൃത്തുക്കൾക്കൊപ്പം മടങ്ങവേയാണ് ഐശ്വര്യ പാണ്ഡയെ വലിയ ദുരന്തം തേടിയെത്തിയത്. അപകടത്തിൽ കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ പാണ്ഡയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.   “ബുധനാഴ്‌ച പാണ്ഡെയുടെ ജന്മദിനമായിരുന്നു. ഇയാൾ തന്‍റെ സുഹൃത്തുക്കൾക്കായി ഗുരുഗ്രാമിൽ വിരുന്നൊരുക്കിയിരുന്നു. കാർ വാടകയ്‌ക്കെടുത്താണ് സംഘം ഗുരുഗ്രാമിലെത്തിയത്. ജന്മദിനാഘോഷം കഴിഞ്ഞ് മദ്യലഹരിയിലാണ് യുവാക്കൾ തിരികെ പോയത്. ഐശ്വര്യ പാണ്ഡെയായിരുന്നു വാഹനമോടിച്ചിരുന്നതെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നും പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ പാണ്ഡെ കിഴക്കൻ ഡല്‍ഹിലെ ലക്ഷ്മി നഗറിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഐശ്വര്യ പാണ്ഡയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു. സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്ന പിതാവ് അസുഖ ബാധിതനായാണ് മരണപ്പെട്ടത്.

 അധ്യാപികയായ അമ്മ അടുത്തിടെ റോഡപകടത്തിലാണ് മരിച്ചതെന്ന് പാണ്ഡെയുടെ മരിച്ചു, ബന്ധു പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതടക്കം അന്വേഷിച്ച് വരിതയാണെന്നും ഡല്‍ഹി നോർത്ത്  ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം കെ മീണ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'പിണറായി അല്ല പിണറായിയുടെ...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന്...

ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിനെ ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ്

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നടനാ ശ്രീനാഥ് ഭാസിയെയും ചോദ്യം...

ജൂലൈയിലെ 75 ലക്ഷം 25 കോടിയായി..കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

വയനാട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ...

Popular this week