25.2 C
Kottayam
Sunday, October 13, 2024

ഷിരൂരിൽ അവസാന ശ്രമം, മൂന്നാംഘട്ട തെരച്ചിലില്‍ ഇരുമ്പ് റിംഗ്‌ കണ്ടെത്തി; ഇന്ന്‌ വിശദമായ തെരച്ചിൽ

Must read

ബെംഗളൂരു:കർണാടകയിലെ ഷിരൂരിൽ  മണ്ണിടിച്ചിലിൽ കാണാതായ  കോഴിക്കോട് സ്വദേശി അർജുനിനെ  കണ്ടെത്താനുള്ള മൂന്നാംഘട്ട തെരച്ചിൽ ഔദ്യോഗികമായി തുടങ്ങി. കാർവാറിൽ നിന്ന് കൊണ്ടുവന്ന ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തിച്ചാണ് തെരച്ചിൽ ആരംഭിച്ചത്. ഇത് അവസാന ശ്രമം എന്ന്  കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു.

ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ കുടുംബവും പ്രതികരിച്ചു. വൈകിട്ട് 20 മിനുട്ടോളമാണ് പ്രാഥമിക തെരച്ചില്‍ നടത്തിയത്. ഡ്രഡ്ജര്‍ ഉപയോഗിച്ച് വിശദമായ തെരച്ചിൽ ആരംഭിക്കും. 

വൈകിട്ട് 5.30ഓടെയാണ് ഷിരൂരിൽ ഗംഗാവലി പുഴയില്‍ ലോറി കാണാതായെന്ന് സംശയിക്കുന്ന സ്ഥലത്ത് ഡ്രഡ്ജര്‍ എത്തിച്ചത്. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആണ് മൂന്നാം ഘട്ട തെരച്ചിൽ ആരംഭിക്കുന്നത്. വേലിയേറ്റം ആരംഭിച്ചതോടെ രാവിലെ 10 മണിക്ക് തന്നെ  ഡ്രഡ്ജർ ഷിരൂരിന്‍റെ ലക്ഷ്യമാക്കി നീങ്ങി. കൊങ്കൺ പാത കടന്നു പോകുന്ന മഞ്ജു ഗുണിയിലെ പുതിയ പാലം കടന്നു അപകട സ്ഥലത്തിന് 200 മീറ്റർ അകലെ നങ്കൂരമിട്ടു.

അർജുന്‍റെ ലോറി ഉണ്ടെന്ന് സംശയിക്കുന്ന  സിപി 4ന് സമീപം ആയിരുന്നു ഇത്. വൈകിട്ട് അഞ്ചുമണിയോടെയാണ് കാർവാർ എംഎൽഎയും ജില്ലാ കളക്ടറും സ്ഥലത്തെത്തിയത്. തുടർന്ന്  ദൗത്യം തുടങ്ങുന്നതിനു മുൻപുള്ള പൂജ നടന്നു. ഇത് അവസാന ശ്രമം ആയിരിക്കുമെന്ന് സ്ഥലം എംഎൽഎ സതീഷ് സൈൽ പറഞ്ഞു.

രാവിലെ 11 മണിക്ക് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരാൻ ആയിരുന്നു പദ്ധതി ഇട്ടതെങ്കിലും ഡ്രഡ്ജർ സ്ഥലത്തെത്താൻ 5.30 ആയി. ഏതാണ്ട് 20 മിനിറ്റോളം നടത്തിയ പരിശോധനയിൽ ലോറി കണ്ടെത്താൻ ആയില്ല. ലോറിയിൽ വെള്ള ടാങ്ക് ഉറപ്പിക്കുന്ന ഇരുമ്പ് റിങ്ങിന്‍റേത് എന്ന് സംശയിക്കുന്ന ഇരുമ്പ് ഭാഗം കണ്ടെത്തി. രാവിലെ എട്ട് മണിക്ക് തെരച്ചിൽ പുനരാരംഭിക്കും. ഉപയോഗിച്ച പരിശോധനയിൽ ലോറിയുടെ സ്ഥാനം കണ്ടെത്താൻ ആകും എന്ന് പ്രതീക്ഷിക്കുന്നതായി കുടുംബവും പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചു; കേസ് എടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ പ്രീതികുളങ്ങരയിൽ പ്രാദേശിക ക്ലബ് നടത്തിയ വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുടുംബം മണ്ണഞ്ചേരി പോലീസിൽ...

നിനക്ക് പറ്റില്ലെങ്കിൽ പറ, നിന്റെ അമ്മ മതി; സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ; ആരോപണവിധേയൻ ആരാണെന്ന് അന്വേഷിച്ച് ആരാധകർ

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇത് അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രമുഖതാരങ്ങൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ വരികയും പലരും അറസ്റ്റിലാവുകയും ചെയ്തു. മുൻകൂർ ജാമ്യത്തിന്റെ തണലിലാണ്...

ആർ. എസ്. എസിന്റെ അച്ചടക്കം മറ്റൊരു പരിപാടിക്കും കണ്ടിട്ടില്ല ; വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി ഔസേപ്പച്ചൻ

തൃശ്ശൂർ : തൃശ്ശൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കെടുത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടിയിലെ വിശിഷ്ടാതിഥി...

വീട്ടുപകരണങ്ങൾ സൗജന്യമായി വാങ്ങാനെത്തിയ ആൾ ഫ്രീസറിൽ കണ്ടത് 16 -കാരിയുടെ തലയും കൈകളും; വീടുവിറ്റത് പെൺകുട്ടിയുടെ അമ്മ, ദുരൂഹത

കൊളറാഡോ:പട്ടണത്തിലെ ഒരു വീട്ടിലെ ഫ്രീസറിൽ മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ തലയും കൈകളും ഏകദേശം 19 വർഷങ്ങൾക്ക് മുമ്പ് കാണാതായതായി സംശയിക്കുന്ന 16 -കാരിയുടേതെന്ന് പൊലീസ്. സംഭവത്തിൽ ദുരൂഹതയേറുകയാണ്.  നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊളറാഡോയിലെ...

20 നില കെട്ടിടത്തിന്‍റെ വലിപ്പമുള്ള റോക്കറ്റ് ഭാഗം തിരികെ ലാന്‍ഡ് ചെയ്യിച്ച് സ്പേസ് എക്സ്

ടെക്‌സസ്: ഇതൊരു സൈ-ഫൈ സിനിമയോ വീഡിയോ ഗെയിമോ ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയും. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിച്ച 20 നില കെട്ടടത്തിന്‍റെ വലിപ്പമുള്ള റോക്കറ്റ് ഭാഗത്തെ ഭൂമിയിലെ...

Popular this week