EntertainmentKeralaNews

അളകനന്ദ എന്ന പേരിന് പിന്നിലെ കഥ! രഹസ്യങ്ങൾ പുറത്ത് വിട്ട് സ്റ്റാര്‍ അവതാരക

കൊച്ചി:വാര്‍ത്ത അവതാരക അളകനന്ദയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ട അതേ മുഖവും ഭാവവും ഇന്നും മാറാതെ തുടരുകയാണ്. ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിതാ ആ രഹസ്യം തുറന്നു പറയുകയാണ് അളകനന്ദ. അളകനന്ദ എന്ന പേര് വരാനുണ്ടായ കാരണത്തെ കുറിച്ചും താരം സൂചിപ്പിച്ചു.

‘അച്ഛന്‍ നോര്‍ത്ത് ഇന്ത്യയിലൊക്കെ ഒരുപാട് യാത്ര ചെയ്തിട്ടുള്ള ആളാണ്. ഗംഗയുടെ പോഷക നദിയാണ് അളകനന്ദ. അങ്ങനെ ഈ പേര് കേട്ടിട്ട് ഇഷ്ടപ്പെട്ടാണ് എനിക്ക് ഇടുന്നത്. എന്റെ ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. ഈ പേര് പറ്റില്ലെന്ന് അമ്മയൊക്കെ ഒരുപാട് നിര്‍ബന്ധം പറഞ്ഞിരുന്നു.

മലയാളികള്‍ക്ക് മനസിലാവില്ല, വിളിക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ് എന്നൊക്കെ അമ്മ പറഞ്ഞ് നോക്കിയിട്ടും രക്ഷയുണ്ടായില്ല ഈ പേര് തന്നെ ഇട്ടു. പക്ഷേ ഈ പേര് കാരണം സ്‌കൂളിലൊക്കെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടി. കന്യാസ്ത്രീമാര്‍ നടത്തുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അവര്‍ക്കൊക്കെ എന്റെ പേര് ഉച്ചരിക്കാന്‍ ബുദ്ധിമുട്ട് ആയിരുന്നു. മലയാളം ടീച്ചര്‍ മാത്രം കൃത്യമായി വിളിക്കും, ബാക്കി ആര്‍ക്കും അങ്ങനെ വിളിക്കാന്‍ പറ്റുമായിരുന്നില്ല.

ഈ പേര് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ അമ്മയോട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഈ പ്രൊഫഷനിലേക്ക് വന്നതിന് ശേഷം എന്റെ പേര് എല്ലാവര്‍ക്കും പരിചയമായി. അതോടെ എനിക്കും ഓക്കേ ആയി. അതിനുമുന്‍പ് ഞാന്‍ ആരോട് പേര് പറഞ്ഞാലും അവരൊക്കെ എന്താ എന്ന് എടുത്തു ചോദിക്കും. അത് എനിക്കൊരു ബുദ്ധിമുട്ട് തന്നെ ആയിരുന്നു.

സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു. ‘കാര്യങ്ങളെ ഒരുപാട് സ്‌ട്രെസ്ഫുള്ളായി എടുക്കുകയോ അത്രയും സ്ട്രെസുള്ള കാര്യങ്ങള്‍ ഏറ്റെടുക്കയോ ചെയ്യാറില്ലെന്നാണ് അളകനന്ദ പറയുന്നത്.

ഒരുപാട് അംബീഷന്‍ ഒന്നുമില്ല, ഈസി ഗോയിങ് ലൈഫ് ആണ് എനിക്ക് ഇഷ്ടം. അതൊക്കെയാണ് സൗന്ദര്യത്തിന്റെ രഹസ്യമായി പറയാനുള്ളത്. മകളുടെ വിവാഹം കഴിഞ്ഞു. അവള്‍ ഇന്‍ഫോസിസിലാണ് ജോലി ചെയ്യുന്നത്. എന്റെ ഫീല്‍ഡില്‍ വരാനുള്ള ട്രെന്‍ഡ് ഒന്നും അവള്‍ക്ക് ആദ്യമേ ഉണ്ടായിരുന്നില്ല.

വാര്‍ത്ത വായിക്കുന്നതിനെ പറ്റി പറയുകയാണെങ്കില്‍ വാര്‍ത്ത വായിക്കുന്ന ഓരോത്തര്‍ക്കും അവരവരുടെ സ്‌റ്റൈല്‍ ആണ്. ഒരാളും ഒരാളെയും പോലെ അല്ല. പിന്നെ ഞാന്‍ എങ്ങിനെ വാര്‍ത്ത വായിക്കുന്നു എന്നത് എനിക്ക് അറിയില്ല, ഞാന്‍ കാണാറില്ല.

മുന്‍പ് ദൂരദര്‍ശനില്‍ ആയിരുന്നപ്പോള്‍ റെക്കോര്‍ഡ് ചെയ്തു കാണുമായിരുന്നു. അത് അങ്ങനെ കാണണം, നമ്മുടെ തെറ്റുകള്‍ നമ്മള്‍ തന്നെ മനസിലാക്കണം എന്നുള്ളത് അവിടെ നിര്‍ബന്ധം ആയിരുന്നു. ഇപ്പോള്‍ അങ്ങനെ കാണാറില്ല. ഈ പ്രൊഫഷനിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ടീച്ചര്‍ ആയേനെ എന്നാണ് അളകനന്ദ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker