EntertainmentKeralaNews

അച്ഛൻ വന്ന് പോയാൽ അമ്മ ഗർഭിണിയാവും! എനിക്ക് താഴെ നാല് അനുജന്മാര്‍ തുടരെ മരിച്ചിട്ടുണ്ടെന്ന് ശ്രീകുമാരന്‍ തമ്പി

കൊച്ചി:മലയാള സിനിമയിലെ എഴുത്തുകാരനും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ബഹുമുഖ പ്രതിഭയാണ്. ഏകദേശം മൂവായിരത്തിലധികം മലയാള ചലച്ചിത്ര ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്. പ്രണയഗാനങ്ങളെഴുതുന്നതില്‍ അസാമാന്യ വൈഭവം പുലര്‍ത്തിരുന്ന ശ്രീകുമാരന്‍ തമ്പി ഹ്യദയഗീതങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത്.

വയലാര്‍ രാമവര്‍മ്മ, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിരവധി പാട്ടുകളൊരുക്കിയ കവികളിലൊരാളാണെങ്കിലും വേണ്ടത്ര പരിഗണന താരത്തിന് ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. മുന്‍പ് പലപ്പോഴും അഭിമുഖങ്ങളില്‍ ശ്രീകുമാരന്‍ തമ്പി ഇതേപ്പറ്റി സൂചിപ്പിച്ചിട്ടുമുണ്ട്.

അതേ സമയം താന്‍ ജീവിതത്തിലിത് വരെ മദ്യപിച്ചിട്ടില്ലെന്ന് പറയുകയാണ് ശ്രീകുമാരന്‍ തമ്പി. താന്‍ കാരണം സ്ത്രീകളുടെ കണ്ണുനീര്‍ വീഴരുതെന്ന് ചെറിയ പ്രായത്തില്‍ അമ്മ പറഞ്ഞ് തന്നിരുന്നു. എണ്‍പത്തിമൂന്ന് വയസായിട്ടും അതിലൊരു മാറ്റവുമില്ലെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് എഴുത്തുകാരന്‍ പങ്കുവെച്ചത്.

‘എന്റെ അച്ഛന്‍ നന്നായി മദ്യപിക്കുമായിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവിശ്യം അച്ഛന്‍ വീട്ടില്‍ വരും. അച്ഛന്‍ വന്ന് പോയാല്‍ അമ്മ ഗര്‍ഭിണിയാവും. എനിക്ക് താഴെ നാല് അനുജന്മാര്‍ തുടരെ തുടരെ മരിച്ചിട്ടുണ്ട്. രാത്രി എന്നെ കെട്ടിപ്പിടിച്ച് കിടന്നിട്ട് അമ്മ തേങ്ങും. ഒരിക്കല്‍ ഞാന്‍ അമ്മയുടെ മടിയില്‍ കിടക്കുകയായിരുന്നു. പെട്ടെന്ന് എന്റെ മുഖത്ത് മഴ പെയ്തു. നോക്കുമ്പോള്‍ മഴയല്ല, അമ്മയുടെ കണ്ണുനീരാണ്.

അന്ന് അമ്മ എന്നോട് പറഞ്ഞു ‘ഇന്ന് അമ്മ കരയുന്നത് പോലെ നീ കാരണം ഒരു സ്ത്രീയ്ക്കും കരയേണ്ടി വരരുതെന്ന്. അച്ഛന്റെ മദ്യപാനമായിരുന്നു അമ്മയുടെ ദുഃഖമെന്ന് എനിക്ക് അറിയാമായിരുന്നു. ജീവിതത്തില്‍ ഒരു തുള്ളി പോലും മദ്യപിക്കില്ലെന്ന് അന്നെടുത്ത ശപഥമാണ്. ഈ എണ്‍പത്തിമൂന്നാമത്തെ വയസിലും അത് പാലിക്കുന്നുണ്ടെന്ന്’ ശ്രീകുമാരന്‍തമ്പി പറയുന്നു.

എന്റെ മകനും ആത്മഹത്യ ചെയ്‌തെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നില്ല. പക്ഷേ നമ്മളൊക്കെ നിസ്സഹായരാണ്. എന്റെ മകന്റെ മരണത്തിലും എനിക്കൊന്നും ചെയ്യാന്‍ സാധച്ചില്ല.

സിനിമാലോകവും സാഹിത്യലോകവും തന്നോട് നീതി പുലര്‍ത്തിയിട്ടില്ലെന്നും അതിനൊരു സംഭവം പറയാമെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ‘ എന്റെ തിരുവോണം എന്ന സിനിമയില്‍ മാത്രമാണ് കമല്‍ ഹാസന്‍ അഭിനയിച്ചിട്ടുള്ളത്. എന്നിട്ടും എനിക്ക് വയലാര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹം വിളഇച്ചു. ഫേസ്ബുക്കില്‍ എഴുതി.

ഞാന്‍ കൂടി താരങ്ങളാക്കിയമലയാളത്തിലെ ഒരാള്‍ പോലും എന്നെ വിളിച്ചില്ല. അതില്‍ ഖേദമൊന്നുമില്ല. കാരണം വയലാര്‍ അവാര്‍ഡിന്റെ വിലയെന്താണെന്ന് കമല്‍ ഹാസന് അറിയുന്നത് പോലെ മറ്റുള്ളവര്‍ക്ക് അറിയണമെന്നില്ലല്ലോ.

കൊവിഡ് ബാധിച്ചതിന് ശേഷം വാര്‍ധക്യം എന്നെ അലട്ടുന്നുണ്ടെന്നും തമ്പി പറയുന്നു. പഴയ ഊര്‍ജ്ജമില്ല. കൂടുതല്‍ സമയവും എഴുതുന്നത് ഇവിടെ സ്വീകരണ മുറിയിലിരുന്നാണെന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker