31.1 C
Kottayam
Thursday, May 2, 2024

ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ബ്യൂറോ

Must read

ന്യഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും അതീവ ജാഗ്രതവേണമെന്നും ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) എന്നിവയുടെ പ്രവര്‍ത്തനം തുറന്നുകാട്ടപ്പെട്ടപ്പോള്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്ക് ഇപ്പോള്‍ അല്‍-ഉമര്‍-മുജാഹിദ്ദീ (എയുഎം)നുമായാണ് ബന്ധമെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്മീര്‍ താഴ്‌വരയ്ക്ക് പുറത്ത് വലി ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഇവര്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ജൂണ്‍ 12 ന് ശ്രീനഗറിനടുത്തുള്ള അനന്ത്നാഗില്‍ ഭീകരാക്രമണം നടത്തിയ കശ്മീര്‍ തീവ്രവാദിയായ മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍ ആലിയാസ് മുഷ്താക് ലത്രാമിന്റെ നേതൃത്വത്തിലാണ് എയുഎം പ്രവര്‍ത്തിക്കുന്നത്. ജമ്മു കശ്മീരില്‍ നിന്നും പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നിന്നും സര്‍ഗാര്‍ ആളുകളെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലും പുറത്തും തീവ്രവാദ ആക്രമണങ്ങള്‍ നടത്താന്‍ സര്‍ഗറിന്റെ കേഡര്‍മാരെ ഉപയോഗിക്കുകയാണ് ഐഎസ്‌ഐയുടെ ഉദ്ദേശ്യമെന്നും ഐബി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഐഎസ്‌ഐ ഗൂഢാലോചന  പ്രതിരോധിക്കാന്‍ അതത് സംസ്ഥാന പോലീസിന്റെ സഹായത്തോടെ ശക്തമായ  കടുത്ത ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്ന്  ദില്ലിയില്‍ നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഐബി നിര്‍ദേശിച്ചു.  സൈബര്‍ കഫേകള്‍, പഴയ കാര്‍ ഡീലര്‍മാര്‍, സിം കാര്‍ഡ് ഡീലര്‍മാര്‍, കെമിക്കല്‍ ഷോപ്പുകള്‍ എന്നിവ സുൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week