28.4 C
Kottayam
Tuesday, April 30, 2024

തെലങ്കാനയിലെ ആദ്യ ലുലു മാൾ തുറന്നു; 3500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി യൂസഫലി

Must read

ഹൈദരാബാദ്: തെലങ്കാനയിലെ ആദ്യ ലുലു മാൾ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു, യുഎഇ കോൺസൽ ജനറൽ ആരെഫ് അൽനുഐമി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അഞ്ചുലക്ഷം ചതുരശ്രയടിയിലാണ് ലുലു മാളിന്റെ നിർമാണം. രണ്ടുലക്ഷം ചതുരശ്രയടിയിലാണു ലുലു ഹൈപ്പർമാർക്കറ്റ്.

‘‘സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നിരവധി പദ്ധതികൾ ലുലുവിന്റെ പട്ടികയിലുണ്ട്. പ്രാദേശിക ഉത്പന്നങ്ങളുടെ കൂടുതൽ പ്രചാരണത്തിനായി ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രവും സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രവുമാണ് അടുത്ത പദ്ധതി. 3500 കോടി രൂപയുടെ നിക്ഷേപമാണ് അടുത്ത മൂന്നുവർഷത്തിൽ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാളും, ഹൈപ്പർമാർക്കറ്റുകളും ഇതിന്റെ ഭാഗമായി തുറക്കും’’ – എം.എ.യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പിന് തെലങ്കാനയിൽ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും കൂടുതൽ വ്യവസായ സാധ്യതകൾക്കുള്ള അവസരം തുറന്നിടുമെന്നും മന്ത്രി കെ.ടി.രാമറാവു വ്യക്തമാക്കി. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ., ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ സലിം എം.എ., മുഹമ്മദ് അൽത്താഫ്, ലുലു ഇന്ത്യ ആൻഡ് ഒമാൻ ഡയറക്ടർ ആനന്ദ് എ.വി.

ലുലു ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ., ലുലു ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ ഷോപ്പിങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ്, ലുലു തെലങ്കാന ഡയറക്ടർ അബ്ദുൽ സലീം, ലുലു തെലങ്കാന റീജനൽ മാനേജർ അബ്ദുൽ ഖദീർ ഷെയ്ഖ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week