കൊച്ചി: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു . ആലുവ ശ്രീമൂലനഗരം വട്ടേക്കാട്ടുപറന്പിൽ രാജുവിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഷോർട്ട് ഫിലിമിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയെ പീഡിപ്പിച്ചത് .തന്റെ വീട്ടിൽ കൊണ്ടുവന്നാണ് രാജു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. കൂടാതെ പീഡനത്തിന് ശേഷം വിദ്യാര്‍ത്ഥിനിയെ പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിദ്യാർഥിനി വിവരം രക്ഷിതാക്കളെ അറിയിച്ചു.
ഇതോടെയാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പോക്സോ കേസ് ചുമത്തി രാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News