News
ഓണ്‍ലൈന്‍ ക്ലാസിനിടെ ഹൃദയാഘാതം; യുവ അധ്യാപകന്‍ മരിച്ചു
ദമ്മാം: ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കാന്‍ തുടങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം അധ്യാപകന്‍ മരിച്ചു. സൗദി അറേബ്യയില്‍ യുവ അധ്യാപകനാണ് മരണപ്പെട്ടത്. കിഴക്കന്‍ പ്രവിശ്യയിലെ അബൂസുഫ്യാന്‍ അല്‍ഹാരിഥ് സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സഅദ് അല്‍നാസറാണ് മരിച്ചത്.
നെഞ്ചുവേദനയുണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ സ്‌ക്രീനില്‍ അധ്യാപകനെ കാണാതായതോടെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ മരണവിവരം അറിയിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News