ചെന്നൈ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കേരളത്തില്‍ കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
ഓഗസ്റ്റ് അഞ്ച് മുതലാണ് പരിശോധനാഫലം നിര്‍ബന്ധമാക്കിയിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതോടെ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തി കടക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടിവരും. കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്‌നാടും എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കി.