EntertainmentNationalNews

തമിഴ് നടി വിജയലക്ഷ്മി അന്തരിച്ചു

ചെന്നൈ: തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയായ നടി വിജയലക്ഷ്മി(70) അന്തരിച്ചു. വൃക്കരോഗത്തെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരമ്പരകളിൽ അമ്മവേഷങ്ങളിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയമായത്. ഏകദേശം പത്തോളം സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചുണ്ട്.

‘ഭാരതിക്കണ്ണമ്മ’ എന്ന പരമ്പരയിലൂടെയാണ് വിജയലക്ഷമി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതിൽ മുത്തശ്ശിയുടെ വേഷമായിരുന്നു ചെയ്തത്. ‘ശരവണൻ മീനാക്ഷി’, ‘മുത്തഴക്’, ‘ഈറമാന റോജാവേ’ എന്നിങ്ങനെ അമ്പതോളം പരമ്പരകളിൽ വേഷമിട്ടു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ  വീണു പരിക്കേറ്റിരുന്നെന്നതായി വിജയലക്ഷ്മിയുടെ ബന്ധുക്കൾ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button