ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ​ഗുരുതര പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജാ സത്യ (65)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തരയ്ക്കാണ് സംഭവം. ഈ സമയം വീട്ടിൽ ​ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജക്ക് ​എൽപിജി ​ഗ്യാസ് ലീക്കായ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകുവശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു.

ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെ ഡബിൾ ഡോർ ഫ്രിഡ്ജ് പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു. പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. ഫ്രിഡ്ജിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. 

അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.ഗ്യാസ് ലീക്കായതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു.കഴിഞ്ഞ നവംബറിൽ ഫ്രിഡ്ജിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ ഊരപാക്കത്ത് ഒരു കുടുംബത്തിലെ മൂന്ന് പേ‌‌ർ മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News