24 C
Kottayam
Thursday, June 4, 2026

പൊന്നമ്പലമേട്ടിലെ പൂജ,രണ്ടു വനം വികസന കോർപറേഷൻ ‌ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

Must read

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ രണ്ടു വനം വികസന കോർപറേഷൻ ‌ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. ഗവിയിലെ കെഎഫ്ഡിസി സൂപ്പർവൈസർ രാജേന്ദ്രൻ, തോട്ടം തൊഴിലാളി സാബു എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

ഇരുവരും വനം വകുപ്പിന്റെ കസ്റ്റഡിയിൽ ആണ്. കേസിലെ രണ്ട് പ്രതികളെയും റാന്നി കോടതിയിൽ എത്തിച്ചു. അന്വേഷണം വ്യാപിപ്പിച്ചു എന്ന് പച്ചക്കാനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ ജയപ്രകാശ് പറഞ്ഞു. ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യും. നിലവിൽ കസ്റ്റഡിയിൽ ഉള്ള പ്രതികളെ ചോദ്യം ചെയ്തു. 

പൊന്നമ്പലമേട്ടിൽ കടന്നു കയറിയവർ ശ്രമിച്ചത് ശബരിമലയുടെ പാവനത കളങ്കപ്പെടുത്താനും അയ്യപ്പ ഭക്തരെ അവഹേളിക്കാനുമാണെന്ന് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ഹിന്ദുമത വിശ്വാസികളെ അപമാനിക്കുന്നതാണ് അതിക്രമിച്ച് പൂജ നടത്തിയവരുടെ പ്രവര്‍ത്തിയെന്നും കരുതിക്കൂട്ടിയുള്ള നടപടിയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 295,447,34 എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

പൊന്നമ്പലമേട്ടിലെ കടന്നുകയറ്റം വനംവകുപ്പ് അറിഞ്ഞാണെങ്കിലും, അറിയാതെ ആണെങ്കിലും വീഴ്ചയാണ്. പ്രതികൾക്ക് ശബരിമല ആരാധനാ സംവിധാനങ്ങളുമായി യാതൊരു ബന്ധവുമില്ല. കർശന നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്.

- Advertisement -

ദേവസ്വം ബോർഡ്‌ വനം വകുപ്പ് മേധാവിക്കടക്കം പരാതി നൽകിയിട്ടുണ്ട്. പൂജ നടത്തിയ നാരായണസ്വാമിയെ മുഖ്യപ്രതിയാക്കി വനം വകുപ്പ് എടുത്ത കേസിൽ അന്വേഷണം തുടരുകയാണ്. ആകെ 9 പേരാണ് പ്രതികൾ . ഇന്നലെ കേരള വനം വികസന കോർപ്പറേഷൻ ഗവി ഡിവിഷനിലെ ജീവനക്കാരായ രാജന്ദ്രൻ കറുപ്പയ്യ(51), സാബു മാത്യു(49) എന്നിവർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതി നാരായണൻ സ്വാമിക്കായുള്ള തിരച്ചിൽ തുടരുകയാണ്. 

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week