28.4 C
Kottayam
Monday, May 27, 2024

ഹൈബി ഈഡൻ എം.പിയുടെ ടാബ് ലറ്റ് ചലഞ്ചിന്‌ ആദ്യ ദിനം മികച്ച പ്രതികരണം

Must read

കൊച്ചി:സ്കൂളുകളിൽ ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന ടാബ് ലറ്റ് ചലഞ്ചിന്‌ ആദ്യ ദിനം മികച്ച പ്രതികരണമെന്ന് ഹൈബി ഈഡൻ എം.പി

രാവിലെ 11 മണിക്ക് പെന്റാ മേനക ഓണേഴ്സ് വെല്ഫയർ അസോസിയേഷനുമായി സഹകരിച്ച് പെന്റാ മേനകയിൽ നിന്നും ടാബ് ചലഞ്ച് ആരംഭിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തന്റെ ഓഫീഷ്യൽ ഫേസ് ബുക്ക് പേജിൽ ലൈവിലൂടെയാണ്‌ പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവ്വഹിച്ചത്. പെന്റ മേനക വെല്ഫെയർ അസോസിയേഷൻ 5 ടാബുകളും വിവിധ ഷോപ്പുകൾ ഓരോ ടാബുകൾ വീതം 10 ടാബുകൾ ഉദ്ഘാടന വേളയിൽ തന്നെ ലഭിച്ചു. ഇന്നലെ തന്റെ ശമ്പളത്തിൽ നിന്നും 10 ടാബുകൾ വാങ്ങി നല്കുമെന്ന് എം.പി അറിയിച്ചിരുന്നു.

തുടർന്ന് പ്രശസ്ത സിനിമ താരാം ജയസൂര്യ ചലഞ്ചിലേക്ക് 11 ടാബുകൾ സ്പോൺസർ ചെയ്തു. കൗൺസിലർമാരായ പി.എം ഹാരിസ് 3 ടാബും, മാലിനി 3 ടാബും, ജോസഫ് അലക്സ് തന്റെ ഒരു മാസത്തെ ഓണറേറിയവും , ജില്ലാ പഞ്ചയത്ത് മെമ്പർ സോന ജയരാജ്, ടാബ് ലറ്റ് ചലഞ്ചിലേക്ക് നല്കി.നിരവധി ആളുകൾ പദ്ധതിയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ടെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. പുതിയതും പഴയതുമായ ടാബ് ലറ്റുകൾ ശേഖരിക്കുന്നതിന്‌ പെന്റ മേനക, ടെക്യു ഇടപ്പള്ളി, മൊബൈൽ കിംഗ് പാലാരിവട്ടം, ഫോൺ 4 എം.ജി റോഡ്, മൈ ജി ഇടപ്പള്ളി എന്നിവിടങ്ങളിൽ കളക്ഷൻ സെന്ററുകൾ ഉണ്ടെന്നും എം.പി പറഞ്ഞു.

പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ സ്ക്കൂളുകൾക്കാണ്‌ ടാബുകൾ കൈമാറുന്നത്. അധ്യാപകരാണ്‌ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ടാബുകൾ നല്കേണ്ടത്. താൻ നേരിട്ട് ആർക്കും ടാബുകൾ വിതരണം ചെയ്യുന്നില്ലെന്നും എം.പി പറഞ്ഞു. ചലഞ്ച് ഏറ്റെടുത്ത് ടാബുകൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർ 9447001234 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് എം.പി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week