24.9 C
Kottayam
Saturday, June 6, 2026

മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിയ്ക്കുമോ? മറുപടിയുമായി താരം

Must read

കൊച്ചി:ദിവസങ്ങൾക്ക് മുൻപാണ് ‘പവി കേയർ ടേക്കർ’ എന്ന ദിലീപ് ചിത്രം പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് നടൻ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കുടുംബ വിശേഷങ്ങളുമടക്കം ദിലീപ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ദിലീപ് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കേസ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ദിലീപ് എന്ന വ്യക്തി വിഷമിക്കാറുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് നടൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘എന്ത് പ്രശ്നം വരുമ്പോഴും നമുക്ക് അതിന്റേതായ വിഷമങ്ങൾ ഉണ്ടാകുമല്ലോ. കോടതിയിൽ നടക്കുന്ന വിഷയമായതിനാൽ കൂടുതൽ എനിക്ക് ഇതിനെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. സത്യം പുറത്തുവരാനായി നിയമയുദ്ധം നടത്തുകയാണ്.

ദൈവം അനുഗ്രഹിച്ച് പ്രേക്ഷകരുടെ പ്രാർത്ഥനയുണ്ട്. സിനിമ, സിനിമായെന്ന് പറഞ്ഞ് മാത്രമേ ഞാൻ പോയിട്ടുള്ളൂ. എന്റെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല.സിനിമയിൽ എന്തെങ്കിലുമൊക്കെ ആകണമെന്ന് ആഗ്രഹിച്ച കാലമുണ്ടായിരുന്നു. പക്ഷേ ദൈവം വാരിക്കോരി തന്നു.

ഈ വിഷയങ്ങൾ വരുമ്പോൾ നമ്മൾ ദൈവത്തോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ചിലപ്പോൾ ചില മെസേജുകൾ സംസാരിക്കുമെന്ന് പറയില്ലേ. പല വിഷമങ്ങൾ വരുമ്പോഴും വൈ മീ എന്ന് ഞാൻ ചോദിക്കും. നമ്മുടെ സമയദോഷമൊക്കെയാണ് അതിൽ കാണുന്നത്. അങ്ങനെ ദൈവത്തോട് ചോദിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു ദിവസം രാവിലെ നോക്കുമ്പോൾ ഫോണിലൊരു മെസേജ്. അതിന്റെ ക്യാപ്ഷൻ ഇതാണ്, വൈ മീ എന്ന്. ഞാൻ ഇത് കണ്ടയുടൻ ഓപ്പൺ ചെയ്തു.

- Advertisement -


നിനക്ക് നന്മയും സന്തോഷവും വന്ന കാലത്ത്, ലക്ഷക്കണക്കിന് ആളുകളിൽ നിന്ന് നിന്നെ തിരഞ്ഞ്, നിനക്ക് നല്ല കാര്യങ്ങൾ നടന്നപ്പോൾ നീ എപ്പോഴെങ്കിലും വൈ മീ എന്ന് എന്നോട് ചോദിച്ചോ. എന്തുകൊണ്ടാണ് ഇത്രയും പേർ നിൽക്കുമ്പോൾ എന്നെ മാത്രം തിരഞ്ഞെടുത്തതെന്ന് ചോദിച്ചിട്ടില്ല. പക്ഷേ ഒരു സങ്കടം നിനക്ക് സംഭവിക്കുമ്പോൾ അത് ചോദിക്കാൻ നിനക്ക് അവകാശമില്ല. അത് നീ ചോദിച്ചിരുന്നെങ്കിൽ ഇതും നിനക്ക് ചോദിക്കാം.

- Advertisement -

പ്രാർത്ഥനയോടെ നീ ആ നിമിഷം കടന്നുപോകുക. സന്തോഷവും സങ്കടവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ എന്നുപറയുമ്പോലെ അത് ഫേസ് ചെയ്യുക. സത്യത്തിലും ഈശ്വരനിലും വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാം ദൈവത്തിൽ അർപ്പിച്ച് മുന്നോട്ടുപോകുന്നയാളാണ് ഞാൻ. നമുക്ക് ആരോടും വൈരാഗ്യവും പരാതികളൊന്നുമില്ല.

നമ്മുടെ സമയദോഷം,’- ദിലീപ് പറഞ്ഞു. ആരാണ് ആ മെസേജ് അയച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മഞ്ജു വാര്യരെപ്പറ്റിയായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. മഞ്ജു വാര്യരുമായിട്ടുള്ള ഒരു സിനിമ ഭാവിയിൽ പ്രതീക്ഷിക്കാമോയെന്നായിരുന്നു ചോദിച്ചത്. ‘അങ്ങനെയുള്ള വേഷങ്ങളൊന്നും വന്നിട്ടില്ല. വരട്ടെ അപ്പോൾ ആലോചിക്കാമെന്നും ദിലീപ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week