24.9 C
Kottayam
Saturday, June 6, 2026

നവജാതശിശുക്കള്‍ വെന്തുമരിച്ച മരിച്ച ആശുപത്രിയ്‌ക്ക് ലൈസൻസില്ല, ഡോക്‌ടർമാർക്ക് യോഗ്യതയുമില്ല

Must read

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ശനിയാഴ്‌ച രാത്രിയിൽ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. ആശുപത്രിയ്‌ക്ക് നൽകിയിരുന്ന ലൈസൻസ് മാർച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവർത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

വെറും അഞ്ച് ബെ‌ഡുകൾക്കാണ് അനുമതി നൽകിയിരുന്നതെങ്കിലും അപകടസമയത്ത് ഇവിടെ 12 നവജാത ശിശുക്കൾ ഉണ്ടായിരുന്നതായി ഡിസിപി ഷഹ്‌ദാര സുരേന്ദ്ര ചൗധരി പറഞ്ഞു. പിഞ്ചുകുഞ്ഞുങ്ങളെ ചികിത്സിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡോക്‌ടർമാർക്ക് ഉണ്ടായിരുന്നില്ല. ബിഎഎംഎസ് ഡിഗ്രിയാണ് ഇവർക്കുണ്ടായിരുന്നത്.

ആശുപത്രിയിൽ ഒരിടത്തും അഗ്നിരക്ഷാ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നില്ല മാത്രമല്ല ഗാർഹിക ആവശ്യങ്ങൾക്കായി നി‌ർമ്മിച്ച കെട്ടിടമാണ് ആശുപത്രിയാക്കി മാറ്റിയതെന്നും ആക്ഷേപമുണ്ട്. ഡൽഹി നഴ്‌സിംഗ് ഹോം നിയമപ്രകാരം രജിസ്‌‌റ്റർ ചെയ്‌തല്ല ആശുപത്രി പ്രവർത്തിച്ചിരുന്നത്.

- Advertisement -

ഇത്തരത്തിൽ നിയമലംഘനങ്ങൾ മുന്നിൽകണ്ട് ആശുപത്രി ഡയറക്‌ടർ നവീൻ കിച്ചിയെ അറസ്‌റ്റ് ചെയ്യുകയാണെന്നും അപകട സമയത്ത് ജോലിയിലുണ്ടായിരുന്ന ഒരു ഡോക്‌ടറെയും അറസ്റ്റ് ചെയ്‌തെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഡോ. നവീൻ കിച്ചിയ്‌ക്ക് ഇത്തരത്തിൽ ഡൽഹിയിൽ മൂന്ന് സ്ഥാപനങ്ങൾ കൂടിയുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. അപകടമുണ്ടായ ഉടൻ ഒളിവിൽപോയ ഡോ.നവീൻ കിച്ചിയെ രാജസ്ഥാനിൽ നിന്നാണ് പിടികൂടിയത്.

- Advertisement -

രാത്രി 11മണിക്ക് തീപിടിച്ചപ്പോൾ ഷഹീദ് സേവാദൾ സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരുമാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. പിന്നാലെ അഗ്നിശമന സേനയുമെത്തി. രണ്ടാം നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീ പടർന്നത് എന്നാണ് ആദ്യം വിവരം പുറത്തുവന്നത് എന്നാൽ ജനറേറ്ററാണ് പൊട്ടിത്തെറിച്ചതെന്നാണ് സൂചന. വൈകാതെ തീ ഒന്നാം നിലയിലേക്ക് പടർന്നു. അവിടെയാണ് കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. കുട്ടികളുടെ വാർഡിലെല്ലാം പുക നിറഞ്ഞു.

സ്‌റ്റെപ്പുകളുള്ള മുൻഭാഗത്ത് തീ പടർന്നതിനാൽ ഉള്ളിൽ കടക്കാനായില്ല. രക്ഷാപ്രവർത്തകർ പിന്നിലെ മതിലുചാടി ജനൽ വഴി കയറി 12 കുട്ടികളെ പുറത്തെടുത്തു. ശ്വാസം മുട്ടിയുമാണ് കുട്ടികൾ മരിച്ചത്. തീപിടിച്ച ഉടൻ ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെട്ടു. അതിനാൽ കുട്ടികളുടെ എണ്ണവും എമർജൻസി വാതിലുകളും മറ്റും അറിയാൻ കഴിഞ്ഞില്ല.

11.32ഓടെയാണ് ഫയർഫോഴ്സിൽ വിവരം ലഭിച്ചത്. 16 യൂണിറ്റുകളെത്തി. ഇടുങ്ങിയ വഴികളും താണുകിടന്ന വൈദ്യുതി ലൈനുകളും വെള്ളത്തിന്റെ അഭാവവും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി. ഈ സമയം സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ദൂരത്തേക്ക് വീഴുന്നുണ്ടായിരുന്നു.

- Advertisement -


രാവിലെയോടെയാണ് തീ കെടുത്താനായത്. കെട്ടിടത്തിന്റെ മുൻഭാഗം കത്തിനശിച്ചു. കത്തിയമർന്ന ആംബുലൻസും പൊട്ടിത്തകർന്ന ഓക്സിജൻ സിലിണ്ടറുകളും ദുരന്തത്തിന്റെ ശേഷിപ്പുകളായി ഇവിടുണ്ടായിരുന്നു. രണ്ട് തുണിക്കടകൾ, ഒരു ബാങ്ക്, ഒരു കട എന്നിവയ്ക്കും കേട് പറ്റി.


അതസമയം ആശുപത്രിയിൽ സിലിണ്ടറുകളിൽ അനധികൃതമായി ഓക്സിജൻ നിറയ്ക്കുന്ന ജോലി നടന്നിരുന്നതായി ആരോപണമുണ്ട്. കൗൺസിലറോടും പൊലീസിനോടും പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ല. അനധികൃതമായി സൂക്ഷിച്ച ഓക്സിജൻ സിലിണ്ടറുകളാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും നാട്ടുകാർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week