ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംസ്ഥാനത്തു വിദേശമദ്യവില്‍പ്പനയ്ക്കുള്ള ഒന്നാംതീയതി വിലക്ക് നീക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.

മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ സമ്പ്രദായം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എല്ലാ മാസവും ഒന്നാംതീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കുന്ന തരത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണു സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച ഉത്തരവ് ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News