NationalNewsRECENT POSTS
പെട്രോള്‍ അടിച്ചതിന്റെ കുടിശിക അടയ്ക്കാത്തതിനാല്‍ കാറിന് ഇന്ധനം നല്‍കിയില്ല; ബസില്‍ യാത്ര ചെയ്ത് മന്ത്രി, വീഡിയോ വൈറല്‍
പുതുച്ചേരി: പെട്രോള്‍ അടിച്ചതിന്റെ കുടിശിക നല്‍കാത്തതിന്റെ പേരില്‍ മന്ത്രിയുടെ കാറിന് ഇന്ധനം അടിച്ച് നല്‍കിയില്ല. മന്ത്രിയോഗത്തില്‍ പങ്കെടുക്കാന്‍ പോയത് ബസില്‍. പുതുച്ചേരി മന്ത്രി ആര്‍ കമാലകണ്ണനാണ് കാറില്‍ ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്റ്റേഷന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബസില്‍ യാത്ര ചെയ്തത്.
കോ-ഓപ്പറേറ്റീവ് പെട്രോള്‍ സ്റ്റേഷനാണ് സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് ഇന്ധനം അടിച്ചതിന്റെ കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിയുടെ കാറിന് ഇന്ധനം നിറയ്ക്കാന്‍ വിസമ്മതിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News