തൃശൂര്‍: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടനും എംപിയുമായ സുരേഷ് ഗോപിക്ക് വേണ്ടിയുള്ള പ്രചരണത്തിനായി പൊടിച്ച ലക്ഷങ്ങള്‍ തിരിച്ച് കിട്ടിയിട്ടില്ലെന്ന് ആരോപിച്ച് കാരാറുകാര്‍ രംഗത്ത്. പരസ്യകമ്പനികള്‍ക്കും കരാറുകാര്‍ക്കും പ്രിന്റിങ് സ്ഥാപനങ്ങള്‍ക്കുമാണ് പണം കിട്ടാന്‍ ബാക്കിയുള്ളതെന്നാണ് പരാതി.
പണം ലഭിക്കുന്നതിനായി ജില്ലാ നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടാവത്തതിനെ തുടര്‍ന്ന് കരാറുകാര്‍ കേന്ദ്ര സംസ്ഥാന നേതാക്കളെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 30 ലക്ഷത്തോളം രൂപയാണ് ലഭിക്കാനുള്ളതെന്നാണ് കരാറുകാരുടെ പരാതി. സുരേഷ് ഗോപിയെ ഇക്കാര്യം അറിയിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഫലപ്രഖ്യാപനത്തിന് പിന്നാലെ എല്ലാവരുടേയും പണം കൊടുത്താണ് സുരേഷ് ഗോപി മടങ്ങിയതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News