പതിനഞ്ചുകാരി പ്രസവിച്ചു! പീഡിപ്പിച്ചത് അമ്മയുടെ കാമുകന്‍; ഒത്താശ ചെയ്തത് സ്വന്തം അമ്മ

ചെന്നൈ: പതിനഞ്ചുകാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അമ്മയുടെ ഒത്താശയോടെയായിരുന്നു പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. തമിഴ്‌നാട്ടിലെ മാടിപാക്കത്താണ് നാടിനെ നടുക്കിയ ക്രൂരത. സംഭവത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയെയും ഇവരുടെ കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ നന്ദിനി എന്ന സ്ത്രീ പെയിന്റിങ്ങ് തൊഴിലാളിയായ ശേഖറുമായി അടുപ്പത്തിലായി. ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. പലതവണ ശേഖര്‍ നന്ദിനിയുടെ മൂത്തമകളായ 15 വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടി ഇക്കാര്യം അമ്മയെ അറിയിച്ചിരുന്നെങ്കിലും കാമുകനുമായി സഹകരിക്കാനായിരുന്നു അമ്മ പെണ്‍കുട്ടിയോട് പറഞ്ഞത്.

തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അമ്മ തന്റെ സഹോദരന്റെ വീട്ടിലാക്കി. ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവച്ചാണ് പെണ്‍കുട്ടിയെ അമ്മാവന്റെ വീട്ടില്‍ എത്തിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തന്നെ അമ്മാവനെ അറിയിക്കുയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി അമ്മാവന്‍ പോലീസിന് മൊഴിനല്‍കി.

അമ്മാവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കും കാമുകനും എതിരെ കേസെടുത്തത്. ഇരുവര്‍ക്കും എതിരെ പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ചുമത്തി. ഒക്ടോബറില്‍ കുഞ്ഞിന് ജന്മം നല്‍കിയ പെണ്‍കുട്ടിയെ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News