25.4 C
Kottayam
Friday, November 8, 2024
test1
test1

ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് അവസാന പ്രവൃത്തി ദിനം; പടിയിറങ്ങുന്നത് നിർണായക തീരുമാനങ്ങൾ എടുത്ത ന്യായാധിപൻ

Must read

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള നിരവധി കേസുകളിൽ വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. വിരമിക്കാനുള്ള കാലാവധി നവംബർ 10 വരെ ഉണ്ടെങ്കിലും, ഇന്നാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസം . അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച് കേസിലാണ് ഡി വൈ ചന്ദ്രചൂഡ് തന്റെ അവസാന വിധിന്യായം പ്രഖ്യാപിക്കുക.

ഇന്ന് മുഴുവൻ കോടതിയും ചേർന്ന് അദ്ദേഹത്തിന് യാത്രയയപ്പ് നൽകും. രാഷ്ട്രീയ പ്രാധാന്യവും മാനുഷിക പ്രാധാന്യമുള്ള നിരവധി കേസുകളിൽ വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വകാര്യത അവകാശം,ഇലക്ട്രൽ ബോണ്ട്, ആർട്ടിക്കിൾ 370 അടക്കമുള്ള നിരവധി കേസുകളിൽ ചരിത്രപരമായ വിധി പ്രസ്താവിച്ചു. 2022 നവബറിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50 മത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്.

സുപ്രീംകോടതിയുടെ എംബ്ലവും പതാകയും മാറ്റിയതും കണ്ണുതുറന്ന നിലയിലുള്ള നീതിദേവതയുടെ പുതിയ പ്രതിമ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. തന്റെ വസതിയില്‍നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും അയോധ്യാവിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന പ്രസ്താവനയുമെല്ലാം ശ്രദ്ധേയമായിരുന്നു. സുപ്രീം കോടതിയുടെ നിഷ്പക്ഷത എന്ന് പറയുന്നത്, പ്രതിപക്ഷത്തിന്റെ നാവകാലല്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ തുറന്നു പറഞ്ഞിരുന്നു.

ഡി വൈ ചന്ദ്രചൂഡ് പദവിയൊഴിയുന്ന സാഹചര്യത്തിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന നവംബറിൽ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് കുടുംബനാഥ, സ്ത്രീ എന്നീ പരിഗണനകളിൽ; വിശദാംശങ്ങൾ പുറത്ത്

കണ്ണൂർ: പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കുടുംബനാഥ എന്ന പരിഗണനയിലാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് എന്ന് കോടതി വിധിയിൽ പറയുന്നു. കുടുംബനാഥ ഇല്ലെങ്കിൽ കുടുംബം അസ്വസ്ഥമാകുമെന്നും...

ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത ; 4 ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്; 5 ദിവസം ശക്തമായ മഴ

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ കനക്കുന്നു.  നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത് നാല് ജില്ലകളാക്കി മാറ്റി. കോട്ടയത്താണ് തീവ്ര മഴ...

നടൻ നിധിൻ ചൗഹാൻ ആത്മഹത്യ ചെയ്തു

മുംബൈ: നടനും ടെലിവിഷൻ താരവുമായ നിധിൻ ചൗഹാൻ ആത്മഹത്യ ചെയ്തു. 35 വയസ്സായിരുന്നു. രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിവി സ്പ്ലിറ്റ്‌സ്‌വില്ല 5, ക്രൈം പട്രോൾ, തേരാ യാർ ഹൂ...

ജോ ബൈഡൻ ട്രംപിനെ വിളിച്ച് അഭിനന്ദിച്ചു, സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് വാഗ്ദാനം

വാഷിങ്ടൺ:  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അഭിനന്ദനം അറിയിച്ചതായി നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വിജയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ...

പാരാസെറ്റാമോൾ മുതൽ പാൻലിബ് ഡി വരെ; ചില കമ്പനികളുടെ ഈ മരുന്നുകൾ നിരോധിച്ചു, കാരണമിതാണ്

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.