24.2 C
Kottayam
Saturday, June 6, 2026

ഗവേഷക കൂട്ടബലാത്സം​ഗത്തിനിരയായി, ഓട്ടോ ഡ്രൈവറും യാചകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Must read

ന്യൂ ഡൽഹി: ഒഡീഷയിൽ നിന്നുള്ള 34 കാരിയായ ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ടോബർ 11നാണ് സംഭവമുണ്ടായത്. യുവതി ഇപ്പോഴും ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

മദ്യലഹരിയിലായിരുന്ന രണ്ട് പ്രതികൾ യുവതിയെ ഒറ്റക്ക് കണ്ടപ്പോൾ ബലാത്സം​ഗം ചെയ്യാൻ ​ഗൂഢാലോചന നടത്തി. യുവതിയെ ബലം പ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.

സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു. മൂവരും യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഓട്ടോയിൽ കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് തള്ളി. 

ഓട്ടോ ഡ്രൈവർ പ്രഭു മഹ്തോ (28), സ്ക്രാപ്പ് ഡീലർ, പ്രമോദ് ബാബു (32), മുഹമ്മദ് ഷംഷുൽ (29) എന്നിവരാണ് പിടിയിലായത്. ഇതിൽ ഷാഹുൽ യാചകനാണ്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് പ്രതികളെ കണ്ടെത്തിയത്.

- Advertisement -

കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.  

- Advertisement -

പ്രതികൾ ഉപേക്ഷിച്ച യുവതിയെ ഒരു സംഘം ആശുപത്രിയിലെത്തിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി ഡോക്ടറോട് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിലടക്കം ​ഗുരുതരമായി പരിക്കേറ്റിരുന്നു. അന്വേഷണത്തിനൊടുവിൽ ഓട്ടോറിക്ഷ തിരിച്ചറിയാനും ഡ്രൈവർ മഹ്തോയെ പിടികൂടാനും പൊലീസിന് കഴിഞ്ഞു. പിന്നീട് പ്രമോദ്, ഷംസുൽ എന്നിവരും അറസ്റ്റിലായി.

മദ്യത്തിന് അടിമയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രമോദ് പൊലീസിനോട് പറഞ്ഞു. പരിസരത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് ഇരിക്കുന്നത് ശ്രദ്ധിച്ചെന്നും ഈ സമയം മദ്യത്തിന് അടിമയായ ഷംഷുൽ എത്തിയെന്നും ഇയാൾ പറഞ്ഞു. പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതി ഇരുവരും ലൈംഗികമായി പീഡിപ്പിക്കാൻ തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week