31.1 C
Kottayam
Thursday, May 2, 2024

കുഞ്ഞനുജന്മാര്‍ക്ക് രാഖി കെട്ടി നിഷ; രക്ഷാബന്ധന്‍ ദിനത്തില്‍ പങ്കുചേര്‍ന്ന് സണ്ണി ലിയോണും കുടുംബവും

Must read

കഴിഞ്ഞ ദിവസം നടന്ന രക്ഷാബന്ധന്‍ ദിനത്തില്‍ പങ്കാളികളായി ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബവും. രക്ഷാബന്ധന്‍ ദിനത്തില്‍ താരം വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ മകളായ നിഷ കുഞ്ഞനുജന്മാരായ നോവയ്ക്കും അഷറിനും രാഖി ചാര്‍ത്തുന്ന ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു.

സണ്ണി രക്ഷബന്ധന്‍ ചാര്‍ത്തിയത് പ്രശസ്ത വി ജെയും സഹപ്രവര്‍ത്തകനുമായ റണ്‍വിജയ് സിംഗിനാണ്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന്റെ രക്ഷാബന്ധന്‍ സഹോദരിയാകട്ടെ സണ്ണിയുടെ ഹെയര്‍സ്റ്റൈലിസ്റ്റ് ജീതിയാണ്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week