26 C
Kottayam
Saturday, June 6, 2026

അശ്വിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു; ആഘോഷം തുടങ്ങി! വിവാഹം സെപ്റ്റംബറിൽ

Must read

കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാ​ര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാർ മാത്രമല്ല. എല്ലാം കുടുംബാം​ഗങ്ങളും. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്.

എല്ലാവരും സിനിമയും മോഡലിംഗും മറ്റുമായി അവരവരുടെ കരിയറുമായി തിരക്കിലാണ്. കൃഷ്ണ കുമാറിന്റെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഉടനെയൊന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലെന്ന് നടി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ഏറെ താല്പര്യമുണ്ടെന്ന് പറഞ്ഞ സഹോദരി ദിയയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പല വാര്‍ത്തകളും പുറത്തു വരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തുന്നത്. പിന്നാലെ തന്റെ ആണ്‍സുഹൃത്തായ അശ്വിന്‍ ഗണേശിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും പ്രൊപ്പോസലും പിറന്നാള്‍ ആഘോഷങ്ങളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അശ്വിനൊപ്പമുള്ള സന്തോഷമായ ജീവിതത്തെ പറ്റി താരപുത്രി ഇതിനകം തുറന്ന് പറഞ്ഞ് കഴിഞ്ഞു.

ഇപ്പോഴിതാ തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ദിയ. അശ്വിനൊപ്പമുള്ള പുതിയൊരു ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് സന്തോഷ വിവരം താരപുത്രി അറിയിച്ചത്. അശ്വിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന ചിത്രമായാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ദിയ പോസ്റ്റ് ചെയ്തത്.

- Advertisement -

2024 സെപ്റ്റംബര്‍ എന്ന് മാത്രമേ ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളൂ. ഇതിനു താഴെ ദിയയെ കണ്ണമ്മ എന്ന് വിളിച്ച് കൊണ്ടുള്ള കമന്റുമായി എത്തിയിരിക്കുകയാണ് അശ്വിന്‍. എന്നാല്‍ വൈകാതെ താന്‍ മിസ്സിസ് കണ്ണമ്മ ആകുമെന്നാണ് ദിയ ഇതിന് മറുപടിയായി പറഞ്ഞത്. ഇരുവരുടെയും വിവാഹം സെപ്റ്റംബറിലേക്ക് ഉറപ്പിച്ചു എന്ന വിവരമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

- Advertisement -

ദിയയുടെ പുതിയ റിലേഷന്‍ഷിപ്പിന് വീട്ടുകാരുടെ സമ്മതക്കുറവ് ഉണ്ടോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരുന്നു. അതിന് പ്രധാന കാരണം താരപുത്രിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ വീട്ടുകാരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാവാത്തതാണ്. അഹാനയോ മറ്റ് സഹോദരിമാരോ ആശംസകള്‍ അറിയിച്ചു വന്നില്ല എന്നതും ശ്രദ്ധേയമാണ്.

മുന്‍പും അശ്വിനും ആയിട്ടുള്ള സൗഹൃദത്തെ പറ്റി പറയവേ സഹോദരിമാരും അശ്വിനും തമ്മില്‍ ഇതുവരെ സൗഹൃദത്തില്‍ ആയില്ല എന്ന് ദിയ സൂചിപ്പിച്ചിരുന്നു. എന്തായാലും അശ്വിനുമായിട്ടുള്ള ദിയയുടെ വിവാഹം വീട്ടുകാരുടെ സമ്മതത്തോടുകൂടി ആണെന്നാണ് സൂചന. അടുത്തിടെ പിതാവിനൊപ്പം ഇലക്ഷന്‍ പ്രചരണങ്ങളിലും ദിയ മുന്നിട്ടു നിന്നിരുന്നു. ഇതിനോട് അനുബന്ധിച്ച് വീട്ടുകാര്‍ ചേര്‍ന്ന് വിവാഹത്തിന് ഒരുങ്ങുകയാണെന്നാണ് കരുതപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

Popular this week