24.3 C
Kottayam
Tuesday, October 1, 2024

സുജിതയെ കെട്ടിത്തൂക്കിയത് 20 മിനിറ്റ്;യൂത്ത് കോൺ. മുൻ സെക്രട്ടറിയും സഹോദരങ്ങളും അച്ഛനും പ്രതികൾ, കുറ്റപത്രം

Must read

മലപ്പുറം: തുവ്വൂര്‍ കൃഷിഭവനിലെ താത്കാലിക ജീവനക്കാരി മാങ്കൂത്ത് സുജിതയെ (35) കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയും തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനുമായ മാതോത്ത് വിഷ്ണു ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്.

മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയില്‍ തിങ്കളാഴ്ചയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, ഡിവൈ.എസ്.പി. ഓഫീസിലെ വി. സതീഷ്‌കുമാര്‍, കരുവാരക്കുണ്ട് സ്റ്റേഷനിലെ എം. സനൂജ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കുറ്റപത്രം തയ്യാറാക്കിയത്.

കൊലപാതകക്കേസില്‍ മൂന്നുമക്കള്‍ക്കൊപ്പം അച്ഛനും ഉള്‍പ്പെടുകയെന്ന അപൂര്‍വതയാണ് തുവ്വൂര്‍ കൊലപാകതക്കേസിന്റെ കുറ്റപത്രത്തില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നത്. മൃതദേഹം കണ്ടെത്തിയ അന്നുതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ്, 88ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു.

107 സാക്ഷികളാണ് കേസിലുള്ളത്. 25 രേഖകളും സമര്‍പ്പിച്ചു. പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സുജിതയുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നേരത്തേതന്നെ വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സുജിതയെ കൊലപ്പെടുത്തിയശേഷം, തുവ്വൂരിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് പോലീസ് കണ്ടെടുത്ത 53 ഗ്രാം സ്വര്‍ണവും കോടതിക്ക് കൈമാറി. ഗൂഢാലോചനയില്‍ പങ്കെടുത്ത കുറ്റത്തിനാണ് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയായ വിഷ്ണുവിന്റെ അച്ഛന്‍ മാതോത്ത് മുത്തുവിനെ (കുഞ്ഞുണ്ണി53) അറസ്റ്റുചെയ്തത്. അഞ്ചാം പ്രതിയാണിയാള്‍. അഞ്ചുപേരും റിമാന്‍ഡിലാണ്.

പോലീസ് വിശദീകരണം ഇങ്ങനെ

കാണാതായദിവസം സുജിതയുടെ ഫോണിലേക്ക് പകല്‍ 11.42ന് അവസാനമായി വിളിച്ചത് വിഷ്ണുവാണ്. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം സുജിതയെ വിഷ്ണുവിന്റെ വീട്ടിലെത്തിച്ചു. ഒളിഞ്ഞിരുന്ന രണ്ടു സഹോദരങ്ങളും സുഹൃത്തും എത്തി കൃത്യത്തില്‍ പങ്കാളികളായി. ശ്വാസംമുട്ടിച്ചശേഷം 20 മിനിറ്റ് കെട്ടിത്തൂക്കി മരിച്ചെന്ന് ഉറപ്പിച്ചു.

രാത്രി എട്ടുവരെ മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു. കൃത്യം നടത്തിയ 11ന് വൈകീട്ട് മൂന്നിനുതന്നെ സുജിതയുടെ ആഭരണങ്ങള്‍ തുവ്വൂരില്‍ വില്‍പ്പന നടത്തി. രാത്രി വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ടശേഷം 11.30ന് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിച്ച് മടങ്ങി.

കേസിന്റെ നാള്‍വഴി

* ഓഗസ്റ്റ് 11ന് സുജിതയെ കാണാനില്ലെന്നുകാണിച്ച് ഭര്‍ത്താവ് കരുവാരക്കുണ്ട് പോലീസില്‍ പരാതി നല്‍കി.

* സുജിതയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സുഹൃത്ത്കൂടിയായ ഒന്നാംപ്രതിയായ വിഷ്ണു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

* സുജിത മറ്റൊരാളുടെകൂടെ ഒളിച്ചോടിയതാണെന്നതടക്കമുള്ള പ്രചാരണങ്ങള്‍ നടത്തി വിഷ്ണുവിന് 10 ദിവസം പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ കഴിഞ്ഞു.

* വിഷ്ണുവിന്റെ വീട്ടുമുറ്റത്ത് സുജിതയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ ഓഗസ്റ്റ് 21ന് രാത്രി എട്ടരയോടെ കണ്ടെത്തി. രാത്രിതന്നെ ഒന്നാം പ്രതി മാതോത്ത് വിഷ്ണു (27), സഹോദരങ്ങളായ വൈശാഖ് (21), വിവേക് (20), അച്ഛന്‍ മുത്തു (കുഞ്ഞുണ്ണി53), ഇവരുടെ സുഹൃത്ത് മൂന്നുകണ്ടത്തില്‍ മുഹമ്മദ് ഷിഹാന്‍ (18) എന്നിവരെ കസ്റ്റഡിയിലെടുത്തു.

* ഓഗസ്റ്റ് 22ന് മൃതദേഹം പുറത്തെടുത്ത് സുജിതയുടേതുതന്നെയെന്ന് സ്ഥീരികരിച്ചു.

1950 പേജുള്ള കുറ്റപത്രം

കേസില്‍ അഞ്ചു പ്രതികളാണുള്ളത്. 1950 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് 88ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. 107 സാക്ഷികളാണ് കേസിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് 25 രേഖകളും സമര്‍പ്പിച്ചു. പ്രതികള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സുജിതയുടെ മൊബൈല്‍ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നേരത്തേതന്നെ വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സുജിതയെ കൊലപ്പെടുത്തിയശേഷം, തുവ്വൂരിലെ രണ്ടു സ്വര്‍ണക്കടകളില്‍നിന്ന് പോലീസ് കണ്ടെടുത്ത 53 ഗ്രാം സ്വര്‍ണവും കോടതിക്ക് കൈമാറി. സാമ്പത്തികനേട്ടത്തിനായി സുജിതയെ കെണിയൊരുക്കി കൊലപ്പെടുത്തിയെന്നാണു കണ്ടെത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week