27.6 C
Kottayam
Sunday, June 7, 2026

ഡി.വൈ.എഫ്.ഐയുടേത് മാതൃകാപ്രവർത്തനം;ജീവൻ രക്ഷിക്കാനാണ് ശ്രമിച്ചത്- മുഖ്യമന്ത്രി

Must read

കണ്ണൂര്‍: നവകേരള സദസ്സിലെ ബഹുജനമുന്നേറ്റം കണ്ടതില്‍ നിന്നുണ്ടായ നൈരാശ്യമാണ് കണ്ണൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുകാരുടെ മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക, അവരുമായി സംവദിക്കുക എന്നതായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ ഇതൊരു ബഹുജനമുന്നേറ്റ പരിപാടിയായി മാറിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസം കണ്ണൂർ പഴയങ്ങാടിയിൽ ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തില്‍ ബസ്സിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഡി.വൈ.എഫ്.ഐ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐ. നടത്തിയത് മാതൃകാ പ്രവര്‍ത്തനമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിപുലമായ ജനാവലിയാണ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്. ഈ വിജയം കണ്ടതിലുള്ള നൈരാശ്യമാണ് വീണ്ടുവിചാരമില്ലാത്ത പ്രകടനങ്ങള്‍ക്ക് കാരണമാകുന്നത്. ഇത്തരം പ്രകടനങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. അവസാനിപ്പിക്കണം, ഇതില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ. ഒരാള് ചാടിവരികയാണ്. ഈ ചാടിവരുന്നയാളെ ചിലചെറുപ്പക്കാർ ചേർന്ന് അങ്ങോട്ട് പിടിച്ചുമാറ്റുകയാണ്. അങ്ങോട്ട് തള്ളിമാറ്റുകയാണ്. അത് രക്ഷിക്കാനല്ലേ? ജീവൻ രക്ഷിക്കാനല്ലേ? ജീവൻ അപകടപ്പെടുത്താനുള്ള തരത്തിൽ ചാടിവരുമ്പോൾ അതിനെ നല്ല ബലംപ്രയോഗിച്ചുതന്നെ അങ്ങോട്ട് മാറ്റണമല്ലോ. ആ മാറ്റലാണ് നടക്കുന്നത്. ഞാൻ ബസിന്റെ മുമ്പിലിരിക്കുകയല്ലേ, കണ്ടുകൊണ്ടിരിക്കയല്ലേ. ബസിന്റെ മുമ്പിലേക്ക് ചാടി അയാൾ അപകടത്തിൽപെടാതിരിക്കാനുള്ള, ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനമാണ്. അവിടെ വേദനപറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. അയാളെ പെട്ടെന്ന് തള്ളിമാറ്റലാണ് പ്രധാനം. ആ ജീവൻ രക്ഷാ രീതിയാണ് ഡിവൈഎഫ്ഐക്കാർ അവലംബിച്ചത്. അത് മാതൃകാപരമായിരുന്നു. ആ രീതികൾ തുടർന്നുപോകണമെന്നാണ് അഭ്യർഥിക്കാനുള്ളത്.

- Advertisement -

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യപരമായ പ്രതിഷേധം ഉയരുന്നതിനെ എതിര്‍ക്കാറില്ല, അത്തരത്തില്‍ മാത്രമേ അതിനെ കാണാറുള്ളു. എന്നാല്‍, ഓടുന്ന വാഹനത്തിന് മുമ്പില്‍ കരിങ്കൊടിയുമായി ചാടിവീണാല്‍ എന്തായിരിക്കും ഫലം. അത് പ്രതിഷേധമല്ല, ആക്രമണോത്സുകതയാണ്. അത്തരം ആക്രമണോത്സുകത ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതാകണമെന്നില്ല. റോഡില്‍ ചാടുന്നയാള്‍ക്ക് അപകടമുണ്ടായാല്‍ അത് ഏതെല്ലാം തരത്തിലുള്ള പ്രചരണത്തിനിടയാക്കും. സാധാരണതരത്തിലുള്ള അന്തരീക്ഷം മാറ്റിമറിക്കലാണ് പിന്നിലുള്ള ഉദ്ദേശ്യം.

- Advertisement -

ഇത് സര്‍ക്കാരിനെതിരായ പ്രതിഷേധമല്ല, ജനങ്ങളോടുള്ള പ്രതിഷേധമാണ്. വിവിധ തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഉണ്ടാകുന്നു. ഇത് അശ്ലീല പരിപാടി എന്ന് പോലും പ്രചാരണം നടന്നു. സംഘര്‍ഷ അന്തരീക്ഷം കൊണ്ടുവന്ന് പരിപാടിക്ക് എത്തുന്ന ജനങ്ങളെ തടയാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. ആളൊഴുകുമ്പോള്‍ തടയാന്‍ കഴിയുന്നില്ല എന്നതിനാലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ജനങ്ങളുടെ എല്ലാ പരാതിയും സ്വീകരിക്കുന്നുണ്ട് മറിച്ചുള്ളത് വ്യാജ വാര്‍ത്തകളാണ്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. ഇടതുപക്ഷ മനസുഉള്ളവര്‍ സംയമനം പാലിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

Popular this week