27.6 C
Kottayam
Sunday, June 7, 2026

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ സർവത്രവ്യാജൻ; വ്യാജരേഖയ്ക്ക്‌ സ്‌നാപ്‌സീഡും ഫോട്ടോഷോപ്പും

Must read

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സര്‍വത്രവ്യാജ രേഖയെന്ന് കേരള പോലീസ്. പരാതി ഉയര്‍ന്നിരിക്കുന്ന ആപ്പ് ഉപയോഗിച്ചല്ലാതെയും വ്യാജരേഖയുണ്ടാക്കി. വിവിധ എഡിറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചെന്നാണ് സൈബര്‍ഡോമിന്റെ കണ്ടെത്തല്‍.

പരാതി ഉയര്‍ന്നിരിക്കുന്ന ആപ്പ് പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ലഭ്യമല്ലാത്തതാണ്. എന്നാല്‍, ഫോട്ടോഷോപ്പ്, സ്‌നാപ്‌സീഡ് പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചും വ്യാജരേഖ നിര്‍മിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഫോണുകള്‍ വ്യാപകമായി ലഭിക്കുന്ന എഡിറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചും തിരിമറി നടന്നു. ഫോട്ടോ എഡിറ്റുചെയ്ത് കയറ്റിയും പേരും മറ്റുവിവരങ്ങളും മാറ്റിയുമാണ് വ്യാജ തിരിച്ചറിയില്‍ രേഖകളുണ്ടാക്കിയെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സൈബര്‍ഡോമിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. അന്വേഷണത്തിന്റെ ഭാഗമായി ഒരു ലാപ്‌ടോപ്പും മറ്റുരേഖകളും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്. ഇതിനുശേഷമാകും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യംചെയ്യുക.

തിരഞ്ഞെടുപ്പ് നടത്തിയ സ്വകാര്യ ഏജന്‍സിക്കും പ്രത്യേക അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍, വോട്ടുചെയ്തവര്‍, ഇവര്‍ ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്‍കിയത്. ഇവരുടെ മറുപടികൂടി പരിഗണിച്ചാവും തുടരന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week