കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങളടക്കം നിരവധി പേരാണ് കൂറുമാറിയത്. കൂറുമാറിയവരെ നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു. മാത്രമല്ല അവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാനും ക്രൈം ബ്രാഞ്ച് ഉത്തരവിട്ടു. ഇതിന് പിന്നാലെ അവിചാരിതമായി കൂറുമാറിയ സാക്ഷികളിൽ ഒരു പ്രമുഖ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്തയും പുറത്ത് വരുന്നു.
സിനിമാ വൃത്തങ്ങൾക്കിടിയൽ തന്നെയാണ് ഇത്തരമൊരു വാർത്ത പ്രചരിക്കുന്നത്. കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയിൽ ചികിത്സ തേടിയ നടി ഡിസ്ചാർജ്ജായിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണോ അതോ നടിയെ ആക്രമിച്ച കേസിലെ പുതിയ സംഭവ വികാസങ്ങളാണോ ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന കാര്യം വ്യക്തമായിട്ടില്ല. ദിലീപ് കേസുമായി ബന്ധപ്പെടുത്തി ഈ സംഭവത്തെയും ചേർത്തു വായിക്കുകയാണ് സിനിമാക്കാരും.
കൂറുമാറാൻ ഒരുപാട് പേരെ ദിലീപ് സ്വാധീനിച്ചുവെന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെയാണ് കൂറുമാറിയവർക്കെതിരെ അന്വേഷണം നടത്തുക എന്ന തീരുമാനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. എന്നാൽ ഇത്തരത്തിലുള്ള തീരുമാനങ്ങളൊക്കെ പുറത്തുവന്നതോടെയാണ് നടിയുടെ ആത്മഹത്യാശ്രമവും കൂടി നടന്നിരിക്കുന്നത്. താനും കുരുക്കിൽ ആകുമോ എന്ന ഭയത്തിൽ ആകാം നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് പ്രാഥമികമായ നിഗമനം.
അതിനിടെ സിൻസി അനിൽ എന്ന വ്യക്തി നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റും ചർച്ച ചെയ്യുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായും മഞ്ജു വാര്യരും ആയി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സിൻസി അനിൽ. കേസിൽ ദിലീപിനെതിരെ ആദ്യം മൊഴി കൊടുക്കുകയും പിന്നീട് കൂറു മാറുകയും ചെയ്ത ഒരു നടിയെ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്ത കേൾക്കുന്നുണ്ട്, ഇതിന്റെ സത്യാവസ്ഥ എന്താണ്? എന്ന് ചോദിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. ഇതോടെ സിനിമാ രംഗത്തുള്ളവർ അടക്കം പരിശോധനകൾ നടത്തിയപ്പോൾ കൊച്ചിയിലെ ആശുപ്രത്രിയിൽ ഒരു നടി ചികിത്സ തേടിയ വിവരവും പുറത്തുവന്നു.
കേസുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക സ്രേതസ്സുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമം എന്നാണ് ഉയരുന്ന ആക്ഷേപം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതകൾ വരാനുണ്ട്. ദിലീപ് പ്രതിയായ കേസിൽ ആദ്യഘട്ടത്തിൽ ദിലീപിനെതിരെ വലിയ വിഭാഗം ആളുകൾ ആയിരുന്നു മൊഴി രേഖപ്പെടുത്തി കൊണ്ട് എത്തിയത്. എന്നാൽ പിന്നീട് ഓരോരുത്തരായി കോടതിയിൽ മൊഴി മാറ്റി പറയുകയായിരുന്നു.
20 സാക്ഷികളായിരുന്നു വിചാരണയ്‌ക്കിടെ കൂറ് മാറി പ്രതിഭാഗത്ത് ചേർന്നത്. പോലീസ് സാക്ഷികളെ നിരീക്ഷിക്കുവാൻ തീരുമാനമെടുത്തത് കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ പോലീസിന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതുകൂടാതെ സാക്ഷികളുടെ അടുത്ത സുഹൃത്തുക്കളും ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തുകയുണ്ടായി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചു കൂറുമാറിയവരെ നിരീക്ഷിക്കാൻ തീരുമാനിച്ചത് . പീഡന കേസിൽ ഇത്രയധികം സാക്ഷികൾ കൂറുമാറുന്നത് ആദ്യമായാണ്. ജാമ്യത്തിൽ ഇറങ്ങിയതോടെ നടൻ ദിലീപും ബന്ധുക്കളും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വന്നിരുന്നു. പ്രലോഭിപ്പിച്ചും പ്രലോഭനത്തിന് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് കൂറ്മാറാൻ പ്രേരിപ്പിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
നടിമാരോടൊപ്പം നടന്മാരായ ഇടവേളബാബു, സിദ്ദിഖ് അടക്കമുള്ളവരാണ് കൂറുമാറിയത്.ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നൽകിയിരുന്നു എന്ന ആദ്യ മൊഴിയിൽ നിന്നാണ് ഇടവേളബാബു പിന്മാറിയത്. എന്റെ അവസരങ്ങൾ ദിലീപ് തട്ടി മാറ്റുന്നു എന്ന പരാതി ആയിരുന്നു ആക്രമിക്കപ്പെട്ട നടി നൽകിയത്. 2013 മാർച്ചിൽ കേസിലെ പ്രതിയായ പൾസർ സുനിയെ ദിലീപ് ഒരു ഹോട്ടലിൽ വച്ച് കണ്ടു എന്ന കാര്യം അറിയാമെന്ന മൊഴിയിൽ നിന്നാണ് മറ്റൊരു നടി കൂറുമാറിയത്.
അമ്മ സംഘടന സംഘടിപ്പിച്ച പരിപാടിക്കിടെ ദിലീപും നടിയും തമ്മിൽ തർക്കമുണ്ടായി എന്ന മൊഴിയിൽ നിന്നുമാണ് താരങ്ങൾ കൂറ് മാറിയത്. കോടതിയിൽ ഇക്കാര്യം തെളിയിക്കാൻ സാധിക്കാത്തതിനാൽ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ നിലപാട് എടുക്കുകയായിരുന്നു. ഇത്തരത്തിൽ നിരവധി വ്യക്തികൾ ആണ് ഈ കേസിൽ നിന്നും കൂറുമാറിയത്.കേസില്‍ 34ാം സാക്ഷിയായിരുന്നു കാവ്യ മാധവനും നേരത്തെ കൂറുമാറിയിരുന്നു.
അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.ദിലീപിന്റെ ഡ്രൈവർ കൂറുമാറിയിരുന്നു . കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്