24.9 C
Kottayam
Saturday, June 6, 2026

കോണ്‍ഗ്രസ് ഇളം ചോര ദാഹിക്കുന്ന ഡ്രാക്കുളയായി മാറിയെന്ന് ഡി.വൈ.എഫ്.ഐ

Must read

തിരുവനന്തപുരം: ഇടുക്കി കൊലപാതകത്തിലൂടെ കേരളത്തില്‍ കലാപത്തിന് ആഹ്വാനമാണ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. കൊലയാളികളെ പോലും നാണിപ്പിക്കുന്ന പ്രചരണമാണ് സുധാകരനും അനുയായികളും നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. രക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുള സംഘമാണ് ഇന്ന് കോണ്‍ഗ്രസ്. ഇടുക്കിയിലെ എന്‍ജിനിയറിംഗ് കോളജ് കാമ്പസില്‍ ഒരു സംഘര്‍ഷവും ഉണ്ടായിരുന്നില്ല. പുറത്തു നിന്നും എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്.

ബോധപൂര്‍വമുള്ള ഗൂഢാലോചനയാണുണ്ടായത്. കേരളത്തിലെ കാമ്പസുകളില്‍ കെഎസ്യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നതാണ് ഇടുക്കിയിലെ കൊലപാതകം തെളിയിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് കെഎസ്യു സംഘടനയിലുള്ളവരാണെന്ന പച്ചക്കള്ളമാണ് സുധാകരനും കൂട്ടാളികളും പറഞ്ഞു നടക്കുന്നതെന്നും സനോജ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. മരണവാര്‍ത്ത കേട്ടപ്പോള്‍ ആഹ്ലാദിക്കുകയായിരുന്നു സിപിഎം നേതാക്കള്‍. വിലാപ യാത്ര നടക്കുമ്പോള്‍ സിപിഎം മുതിര്‍ന്ന നേതാവ് എം.എ ബേബി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മെഗാ തിരുവാതിര നടത്തി ആഘോഷിച്ചുവെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ധീരജ് മരിച്ചശേഷം കണ്ണൂരില്‍ രക്തസാക്ഷി മണ്ഡപം പണിയാനാണ് സിപിഎമ്മുകാര്‍ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്യൂണിസ്റ്റുകാര്‍ക്ക് താല്‍പര്യമെന്നും സുധാകരന്‍ ആഞ്ഞടിച്ചു. സംസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോള്‍ പോലീസിന് അനക്കമില്ല. പോലീസുകാര്‍ സിപിഎമ്മിന്റെ കിങ്കരന്മാര്‍ ആയിരിക്കുന്നുവെന്നും സുധാകരന്‍ വിമര്‍ശിച്ചു.

- Advertisement -

കെഎസ്യുവിലെ തന്റെ കുട്ടികള്‍ മുമ്പത്തെ പോലെയല്ല, രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. പലയിടത്തും യൂണിയനുകള്‍ പിടിച്ചു കഴിഞ്ഞു. ഇതൊക്കെ കണ്ട് വിറളി പൂണ്ടിരിക്കുകയാണ് എസ്എഫ്‌ഐക്കാര്‍. കെഎസ്യു പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ പലയിടത്തും അക്രമ പരമ്പരയാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week