കണ്ണൂരിൽ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

കണ്ണൂർ:ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കായലോട് പറമ്പായിയിലെ സിദ്ധാർത്ഥ് പ്രകാശ് (12) ആണ് മരിച്ചത്. കതിരൂർ തരുവണ തെരു യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.