News
‘ചേട്ടാ ദാഹിച്ചിട്ട് ഒരു രക്ഷയുമില്ല, കുറച്ച് വെള്ളം തരുമോ?’ ദാഹിച്ച് വലഞ്ഞ് മനുഷ്യനോട് വെള്ളം ചോദിക്കുന്ന അണ്ണാന്‍; വീഡിയോ വൈറല്‍
ദാഹിച്ച് വലഞ്ഞ് മനുഷ്യരോട് വെള്ളം ചോദിക്കുന്ന അണ്ണാന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. മുന്‍കാലുകള്‍ ഉയര്‍ത്തിയാണ് അണ്ണാന്‍ വെള്ളം ആവശ്യപ്പെടുന്നത്. ആവശ്യം മനസിലാക്കുന്ന ഒരാള്‍ അണ്ണാന് ദാഹ ജലം നല്‍കുന്നു. വെള്ളം ചോദിച്ചു വാങ്ങുന്ന അണ്ണാന്‍ എല്ലാവര്‍ക്കും അത്ഭുതമാകുകയാണ്.
ഒറ്റയടിക്കാണ് ഒരുപാട് വെള്ളം അണ്ണാന്‍ കുടിക്കുന്നത്. അത്രയ്ക്കും ദാഹം കൊണ്ടുവലഞ്ഞിട്ടാണ് കുഞ്ഞണ്ണാന്‍ വെള്ളം ആവശ്യപ്പെട്ടതെന്ന് ദൃശങ്ങള്‍ കാണുമ്പോള്‍ മനസിലാകും. ഇത് നടന്നത് എവിടെ നിന്നാണെന്നുള്ളത് അറിയില്ലെങ്കിലും കാണുന്ന ആരുടെയും മനസ് അലിയിപ്പിക്കുന്ന ദൃശ്യങ്ങളാണിത്.
Squirrel asking for water…. pic.twitter.com/JNldkB0aWU
— Susanta Nanda (@susantananda3) July 16, 2020
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News