തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: ശ്രീചിത്രയില്‍ ചികിത്സയ്‌ക്കെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ നിരീക്ഷത്തിലാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൂന്ന് പി ജി ഡോക്ടര്‍മാര്‍ക്കും ഒരു ഹൗസ് സര്‍ജനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച 339 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് കൂട്ടിരുന്നവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞവരെ പ്രവേശിപ്പിച്ച വാര്‍ഡില്‍ നിന്നയാള്‍ക്കാണ് രോഗം വന്നത്. അതേസമയം കൂട്ടിരിപ്പുകാര്‍ക്ക് രോഗമുണ്ടായത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും, വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആലോചിക്കും എന്നുമാണ് മെഡിക്കല്‍ കോളേജിന്റെ വിശദീകരണം.

പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. ജില്ലയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News