NationalNews

ബഹിരാകാശത്ത് അപൂർവ്വ സൂര്യഗ്രഹണം, ഭൂമിയിൽ ദൃശ്യമായില്ല,35 മിനിട്ട് നീണ്ട പ്രതിഭാസം പകർത്തി നാസ

ന്യൂയോർക്ക്:ബഹിരാകാശത്ത്, തന്ത്രപ്രധാനമായ സ്ഥാനത്തുള്ള നാസായുടെ ബഹിരാകാശപേടകത്തിന് ലഭിച്ചത് ഈ അപൂര്‍വ്വ സൂര്യഗ്രഹണത്തിന്റെ ചിത്രമാണ്. ഈ ഒരു സ്ഥലത്തു നിന്നാല്‍ മാത്രമേ സൂര്യഗ്രഹണം ദൃശ്യമാകുമായിരുന്നുള്ളു.. ബ്രിട്ടീഷ് സമയം ഇന്നലെ വൈകിട്ട് 5.20 നായിരുന്നു ഈ ഗ്രഹണം ആരംഭിച്ചത്. സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി ഈ ഗ്രഹണം കാമറയില്‍ പകര്‍ത്തുകയായിരുന്നു.

ചന്ദ്രന്‍, സൂര്യനു മുന്നില്‍ കൂടി സാവധാനം കടന്നു പോകുന്നതിന്റെ ചിത്രങ്ങളായിരുന്നു പകര്‍ത്തിയത്. ഏകദേശം 35 മിനിറ്റു കൊണ്ടാണ് ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറികടന്നത്. സൂര്യന്റെ ജ്വലിക്കുന്ന ഉപരിതലത്തിന്റെ ഏകദേശം 67 ശതമാനത്തോളം മറച്ചുകൊണ്ടായിരുന്നുചന്ദ്രന്റെ സഞ്ചാരം. അതുകൊണ്ടു തന്നെ ഇതൊരു ഭാഗിക സൂര്യഗ്രഹണമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

പുറകില്‍ ജ്വലിക്കുന്ന സൂര്യതേജസ്സിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രനിലെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളുടെ കൂടുതല്‍ വ്യക്തമായ ചിത്രം ഇന്നലെ ലഭിച്ചു. സൂര്യന്‍ കടന്നു പോയ സമയത്ത് ദൃശ്യമായത് ചന്ദ്രനിലെ ലീബ്നിറ്റ്സ്, ഡോര്‍ഫെല്‍ മലനിരകളാണെന്ന് വ്യക്തമായിട്ടുണ്ട്. വളരെ ഉയര്‍ന്ന റെസൊലൂഷനിലുള്ള ചിത്രങ്ങളാണ് ബഹിരാകാശ യാനം അയച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ചന്ദ്രനെ കുറിച്ചുള്ള പഠനത്തില്‍ സുപ്രധാന പങ്കു വഹിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയും എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

2010- നാസ വിക്ഷേപിച്ച സോളാര്‍ ഡൈനാമിക്സ് ഒബ്സര്‍വേറ്ററിസൂര്യനെ സ്ഥിരമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് നിരവധി സ്പേസ് കാമറകള്‍ ചുറ്റുപാടും സ്ഥാപിച്ചിട്ടുള്ള ഇവിടെ നിന്നും ഓരോ മുക്കാല്‍ സെക്കന്റിലും ഒരു ഫോട്ടോ വീതം ലഭ്യമാകും. സൂര്യന്റെ കാന്തിക മണ്ഡലം, സൂര്യാന്തരീക്ഷം, 11 വര്‍ഷം നീണ്ടു നില്‍ക്കുന്ന സൗരചക്രത്തിലെ സൂര്യന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും പഠിക്കുവാന്‍ ഊ ഒബ്സര്‍വേറ്ററി ഉപയോഗിക്കുന്നുണ്ട്. നിലവിലെ സൗര ചക്രം ആരംഭിച്ചത് 2019-ല്‍ ആയിരുന്നു. 2025-ല്‍ ഇത് മൂര്‍ദ്ധന്യഘട്ടത്തിലെത്തും.

സൗരചക്രത്തിന്റെ മൂര്‍ദ്ധന്യ ഘട്ടത്തിലാണ് സൂര്യന്റെ കന്തിക ധ്രുവങ്ങള്‍ അകലുകയും ചര്‍ജ്ജുള്ള കണികകള്‍ സൗരവാതമായി സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്നും പുറത്തേക്ക് വമിക്കുകയും ചെയ്യുക. സ്വരജ്വാലയും മറ്റും ഇതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker