അന്ന് ആ സ്‌കൂള്‍ റീയൂണിയന് പോകുവാന്‍ തീരുമാനിച്ചത് നന്നായി..പ്രണയം പങ്കുവെച്ച് ശ്രേയാ ഘോഷാല്‍

← Back

Thank you for your response. ✨

മുംബൈ ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും ഗാനമാലപിച്ച് പ്രേക്ഷകരുടെയും സംഗീതാസ്വാദകരുടെയും മനം കവര്‍ന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളികള്‍ക്കും നിരവധി ഗാനങ്ങളാണ് ശ്രേയാ ഘോഷാലിന്റെ ശബ്ദ മാധുരിയില്‍ ആസ്വദിക്കുവാനായത്. 2015ലാണ് ബാല്യകാല സുഹൃത്തായ ശിലാദിത്യ മുഖോപാധ്യായയുമായി ശ്രേയയുടെ വിവാഹം നടന്നത്. പത്ത് വര്‍ഷത്തോളം നീണ്ട് നിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തന്റെ പ്രിയതമന്റെ ജന്മദിനത്തില്‍ ശ്രേയ ഘോഷാല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

എന്റെ പ്രിയന് ജന്മദിനാശംസകള്‍…

2005ല്‍ നടന്ന ആ സ്‌കൂള്‍ റീയൂണിയനില്‍ പങ്കെടുക്കുവാനുള്ള തീരുമാനം എടുക്കുവാന്‍ എന്നെ പ്രേരിപ്പിച്ച ദൈവത്തിനോട് ഞാന്‍ എപ്പൊഴും നന്ദിയുള്ളവളായിരിക്കും. അതുകൊണ്ടാണ് അവിശ്വസനീയമാം വിധം ഭംഗിയുള്ളവനും സുന്ദരനും തമാശക്കാരനും ദയയുള്ളവനും എന്നെ മനസ്സിലാക്കുന്നതും കരുതലുള്ളമുള്ള ഈ മനുഷ്യനെ എനിക്ക് ലഭിച്ചത്. അന്ന് മുതലാണ് നിങ്ങളാണ് എന്റെ ജീവിതം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News