Entertainment
ഗര്‍ഭകാലത്തെ സ്വിമ്മിങ് പൂള്‍ ചിത്രവുമായി ഗായിക ശ്രേയ ഘോഷാല്‍
ഗര്‍ഭകാലത്തെ സ്വിമ്മിങ് പൂള്‍ ചിത്രം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍. സോഷ്യല്‍ മീഡിയകളില്‍ ഗായിക പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി മാറി. നീന്തല്‍ കുളത്തില്‍ ആര്‍ത്തുല്ലസിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പകര്‍ത്തിയ ചിത്രമാണിതെന്ന് താരം വ്യക്തമാക്കുന്നു. മാര്‍ച്ചിലായിരുന്നു താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് ശ്രോയ ഘോഷാല്‍ ആരാധകരെ അറിയിച്ചത്.
‘അത് ഏറെ സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു. ആ സമയം ഞാന്‍ നീന്തല്‍ക്കുളത്തിലും ദേവ്യാന്‍ (മകന്‍) എന്നിലുമായിരുന്നു’ എന്നാണ് ചിത്രത്തിനൊപ്പം ശ്രേയ ഘോഷാല്‍ കുറിച്ചത്. മെയ് 22നാണ് ശ്രേയ ഘോഷാലിനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ആദ്യ കണ്‍മണിയെ വരവേറ്റതിന്റെ സന്തോഷം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരെ അറിയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News