ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കാഴ്ച വാക്സിനെടുത്തതിന് ശേഷം തിരിച്ചു കിട്ടിയെന്ന അവകാശവാദവുമായി 70കാരി

മുംബൈ: കൊവിഡ് പ്രതിരോധ വാക്സിന്‍ എടുത്തതിന് പിന്നാലെ കാഴ്ച തിരിച്ചുകിട്ടിയെന്ന അവകാശവാദവുമായി 70 കാരി രംഗത്ത്. മഹാരാഷ്ട്രയില്‍ വാഷിം ജില്ലയിലെ ബെന്ദേര്‍വാടി സ്വദേശി മതുരാബായിക്കാണ് കാഴ്ച തിരിച്ചുകിട്ടിയെന്ന വാദവുമായി എത്തിയിരിക്കുന്നത്.

ഇവര്‍ക്ക് തിമിരം ബാധിച്ചതിനെ തുടര്‍ന്ന് ഒമ്പത് വര്‍ഷം മുമ്പ് കാഴ്ച നഷ്ടപ്പെട്ടിരുന്നു. രണ്ട് കൃഷ്ണമണികളും വെള്ള നിറത്തിലാവുകയും ചെയ്തിരുന്നു. എന്നാല്‍,ജൂണ്‍ 26 നാണ് ഇവര്‍ കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ കാഴ്ച തിരിച്ചുകിട്ടിയതായി ഇവര്‍ വെളിപ്പെടുത്തുന്നു. 40 ശതമാനം വരെ കാഴ്ച തിരികെ ലഭിച്ചിട്ടുണ്ടെന്നാണ് ഇവരുടെ പ്രതികരണം.

അതേസമയം, വാക്സിന്‍ സ്വീകരിച്ചതു മൂലമാണോ കാഴ്ച തിരികെ ലഭിച്ചതെന്ന കാര്യത്തില്‍ യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല. എന്നാല്‍,ഈ കാര്യത്തില്‍ വാക്സിനേഷനും കാഴ്ച തിരികെ ലഭിച്ചതും ബന്ധമില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News