27.4 C
Kottayam
Friday, May 10, 2024

ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ച് ചൈനയിലേക്ക് അയയ്ക്കുന്നു; പാകിസ്ഥാനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

Must read

ന്യൂയോര്‍ക്ക്: പാകിസ്ഥാനിലെ ന്യൂന പക്ഷമായ ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ കടുത്ത അവഗണനയും പീഡനങ്ങളും നേരിടുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രത്യേകിച്ചും ഇരു മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്ന പെണ്‍കുട്ടികളാണ് ഇത്തരത്തിലുള്ള ചൂഷണത്തിന് വിധേയരാകേണ്ടിവരുന്നത്. നിര്‍ബന്ധിച്ച് മതം മാറ്റലിനായി തട്ടിക്കൊണ്ട് പോയി യുവതികളെ വിവാഹം ചെയ്യുന്ന അനവധി സംഭവങ്ങളാണ് പാകിസ്ഥാനില്‍ ഉണ്ടായിട്ടുള്ളത്.

എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാനില്‍ നിന്നു ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ച് ചൈനയിലേക്ക് അയക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന ഓഫീസിന്റെ യുഎസ് അംബാസഡര്‍ സാമുവല്‍ ഡി ബ്രൗണ്‍ബാക്കാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടിരിക്കുന്നത്.

യുഎസിലെ ഉന്നത നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തുന്നത് ഇപ്രകാരമാണ്. ചൈനീസ് പുരുഷന്മാര്‍ക്ക് നിര്‍ബന്ധിത വധുക്കളായി കാഴ്ചവയ്ക്കാന്‍ ക്രിസ്ത്യന്‍, ഹിന്ദു സ്ത്രീകളെ പാകിസ്ഥാനില്‍ നിന്നും വിപണനം ചെയ്യപ്പെടുന്നു. സമൂഹത്തില്‍ വേണ്ടത്ര പിന്തുണ ലഭിക്കാത്തത് ഇവരെ കൂടുതല്‍ ദുര്‍ബലരാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി ചൈനയിലേക്ക് പോയ 629 പാക് ന്യൂന പക്ഷത്തില്‍ പെട്ട പെണ്‍കുട്ടികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് യുവാക്കളുടെ ഇംഗിതത്തിനി വിധേയരായി ‘നിര്‍ബന്ധിത വധുക്കളായി’ ഇവരെ ചൂഷണം ചെയ്യുമെന്നും അതിനു ശേഷം വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഹിന്ദു കുടുംബങ്ങളേക്കാലും പാകിസ്ഥാനിലെ ദരിദ്രരായ ക്രിസ്ത്യന്‍ ജനതയെയാണ് കടത്തുകാര്‍ ലക്ഷ്യമിടുന്നത്. ചൈനീസ് പുരുഷന്മാരുമായി വിവാഹം കഴിക്കാന്‍ വീട്ടുകാരെ പ്രലോഭിപ്പിക്കുകയും ഇതിനായി പണം ഓഫര്‍ ചെയ്യുകയും ചെയ്യും. അധികാരികള്‍ കണ്ണടയ്ക്കുന്നതിനാല്‍ വിവാഹത്തിന്റെ മറവിലെ മാംസവ്യാപാരം പാകിസ്ഥാനില്‍ വര്‍ദ്ധിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week