EntertainmentKeralaNews

ചുറ്റുമുള്ളവരെ എല്ലാം സാമ്പത്തികമായി സുരക്ഷിതരാക്കിയ ശേഷമാണ് അവള്‍ ഈ ലോകത്തോട് വിട പറഞ്ഞത്; തെസ്‌നി ഖാന്‍

കൊച്ചി:കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി സുബി സുരേഷിന്റെ മരണം മലയാളികള്‍ക്ക് കനത്ത ആഘാതമായിരുന്നു നല്‍കിയത്. ഇപ്പോഴിതാ സുബിയെകുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സുഹൃത്ത് തെസ്നി ഖാന്‍. സുബിയും തെസ്നിയും തുടക്കകാലം മുതല്‍ ഒരുമിച്ച് പ്രവർത്തിച്ചവരായിരുന്നു. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.

എന്റെ സഹോദരിയായിരുന്നു സുബി. അത്രയേറെ ദിവസങ്ങള്‍ ഞങ്ങള്‍ ഒന്നിച്ച് ചെലവഴിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യാ കൃഷ്ണകുമാര്‍ത്തിയുടെ നേൃത്വത്തില്‍ എറണാകുളത്ത് നടത്തിയ ലൈറ്റ് ആന്റ് സൗണ്ട് ഷോയ്ക്കിടെയാണ് ഞാന്‍ സുബിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് അതിഥികളെ വരവേല്‍ക്കാനുള്ള ടീമില്‍ എനിക്കൊപ്പം സുബിയുമുണ്ടായിരുന്നു. സെറ്റ് മുണ്ടൊക്കെ ഉടുത്ത മെലിഞ്ഞ പെണ്‍കുട്ടി, അതായിരുന്നു അന്ന് സുബി എന്നാണ് തെസ്‌നി ഖാന്‍ ഓര്‍ക്കുന്നത്.

സിനിമാലയില്‍ വച്ചാണ് സുബിയെ വീണ്ടും കാണുന്നതും സുഹൃത്തുക്കളാകുന്നതും. സിനിമാലയില്‍ ആദ്യം ഘട്ടം മുതലുണ്ടായിരുന്ന സ്ത്രീ അഭിനേതാക്കള്‍ ഞാനും സുബിയുമായിരുന്നു. ഒരുപാട് സ്റ്റേജ് ഷോകളും ചെയ്തു. സുബി സ്‌റ്റേജില്‍ എന്നേക്കാള്‍ മിടുക്കിയാണ്. സ്‌കിറ്റ് ചെയ്യുന്നതിലും ആങ്കറിങ് ചെയ്യുന്നതിലുമെല്ലാം അവള്‍ക്ക് പ്രത്യേകം കഴിവുണ്ടായിരുന്നു.

ഞാന്‍ സിനിമയില്‍ വിവിധ കഥാപാത്രങ്ങള്‍ ചെയ്ത അതേസമയത്ത് സുബി സ്റ്റേജുകളില്‍ നിന്നും സ്റ്റേജുകളിലേക്ക് പറക്കുകയായിരുന്നുവെന്നും തെസ്‌നി പറയുന്നു. എന്നും വിളിക്കുന്ന സൗഹൃദമായിരുന്നില്ല ഞങ്ങളുടേത്. ഇടയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ അന്വേഷിക്കും. നേരിട്ട് കാണുമ്പോള്‍ സ്‌നേഹം കൈ മാറും അതായിരുന്നു ഞങ്ങളുടെ രീതിയെന്നും തെസ്‌നി ഖാന്‍ പറയുന്നു.

കുടുംബത്തിന് വേണ്ടിയാണ് അവള്‍ ജീവിതത്തിന്റെ വലിയൊരു ഭാഗവും ചെലവഴിച്ചത്. സുബിയുടെ പിതാവിന് കുറേ വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക ബാധ്യത മൂലം അതെല്ലാം വില്‍ക്കേണ്ടി വന്നു. പിതാവിന്റെ മരണ ശേഷം അവളും അമ്മയും സഹോദരനും വാടകവീട്ടിായിരുന്നു താമസിച്ചിരുന്നതെന്നും തെസ്‌നി ഖാന്‍ പറയുന്നു.

സമ്പാദിച്ച കാശു കൊണ്ട് എട്ട് വര്‍ഷം മുമ്പ് അവള്‍ നല്ലൊരു വീട് വച്ചു. അന്ന് ഗൃഹപ്രവേശനത്തിന് എങ്ങളെല്ലാം പോയിരുന്നു. സുബിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനമായിരുന്നു അത്. അവള്‍ അന്ന് എന്നോട് പറഞ്ഞു, ചേച്ചീ ഉണ്ടായതെല്ലാം നഷ്ടപ്പെടുത്തിയ ശേഷമാണ് അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്.

അതെല്ലാം തിരിച്ചുപടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പറഞ്ഞത് പോലെ അവള്‍ എല്ലാം തിരിച്ചു പിടിച്ചെന്നും തെസ്‌നി ഖാന്‍ പറയുന്നു. ടിപ്പര്‍, ടെമ്പോ ട്രാവലര്‍, ലോറി എന്നിവ വാങ്ങിച്ചു. അനിയന് പുതിയൊരു വീട് വച്ചു കൊടുത്തു. അടുത്തിടെ ആ വാഹനങ്ങളെല്ലാം വിറ്റ് കുറച്ച് സ്ഥലം ദേശീയ പാതയ്ക്ക് അരികില്‍ വാങ്ങി. ഒരു തരത്തിലും പണം ധൂര്‍ത്തടിച്ചിരുന്നില്ല സുബി എന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. ചുറ്റുമുള്ളവരെ എല്ലാം സാമ്പത്തികമായി സുരക്ഷിതരാക്കിയ ശേഷമാണ് അവള്‍ ഈ ലോകത്തോട് വിട പറഞ്ഞതെന്നും തെസ്‌നി ഖാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker